'അല്‍പ്പം കളറാക്കിയാലോ?'; മനസിന് സന്തോഷവും ഊര്‍ജവും നില്‍കുന്ന നിറങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ മാനസികാരോഗ്യത്തെ ശക്തമായി സ്വാധീനിക്കാന്‍ നിറങ്ങള്‍ക്ക് സാധിക്കും. മാനസികാവസ്ഥ, സമ്മര്‍ദം കൂടാതെ പ്രൊഡക്ടിവിറ്റി വരെ നിറങ്ങള്‍ സ്വാധീനിക്കും. നിറങ്ങളെ എങ്ങനെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാമെന്ന് നോക്കാം

നീല

നീലം നിറം നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.

മഞ്ഞ

മഞ്ഞ നിറം നമ്മുടെ ഊര്‍ജവും സർഗ്ഗാത്മകതയും വര്‍ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ കടുത്ത മഞ്ഞ നിറം ചിലപ്പോള്‍ അസ്വസ്ഥതയുണ്ടാക്കും.

പച്ച

പ്രകൃതിയുടെ നിറമാണ് പച്ച. പച്ച ശാന്തമാകാനും സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും.

ചുവപ്പ്

ചുവന്ന നിറം നമ്മുടെ ഊര്‍ജം വര്‍ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ സമ്മര്‍ദം കൂട്ടാനും ഈ നിറം കാരണമാകും.

പര്‍പ്പിള്‍

ആത്മീയതയും സർഗ്ഗാത്മകതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിറമാണ് പര്‍പ്പിള്‍.

ഓറഞ്ച്

ചുവപ്പിന്റെ ഊര്‍ജവും മഞ്ഞ നിറത്തിന്റെ സന്തോഷവും കൂടിക്കലരുന്നതാണ് ഓറഞ്ച്. ഇത് ഉന്മേഷവും പോസ്റ്റിവിറ്റിയും നല്‍കുന്നു.

പിങ്ക്

ഇമോഷ്ണല്‍ ബാലന്‍സിനെ സ്വാധീനിക്കുന്ന നിറമാണ് പിങ്ക്. ഈ നിറം നമ്മളെ റിലാക്‌സ് ആക്കാന്‍ സഹായിക്കുന്നു.

വെള്ള

വെള്ള നിറം ശുദ്ധവും ലളിതവുമാണ്. മനസിനെ കൂടുതല്‍ ലളിതമാക്കാന്‍ ഈ നിറം സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ