സമകാലിക മലയാളം ഡെസ്ക്
ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരില്‍ വരെ ഇപ്പോള്‍ തൈറോയ്ഡ് രോഗങ്ങള്‍ സാധാരമാണ്. സൂക്ഷിച്ചില്ലെങ്കില്‍ ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാം.
ഹൈപ്പര്‍ തൈറോയ്ഡിസം
ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവരില്‍ നേത്രരോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. തൈറോയ്ഡ് രോഗം മൂലമുണ്ടാകാന്‍ സാധ്യതയുള്ള കാഴ്ച പ്രശ്നങ്ങള്‍...
തൈറോയ്ഡ് നേത്ര രോഗം (ടിഇഡി)
കണ്ണിന്റെ പേശികളും കണ്ണിന് പിന്നിലെ ഫാറ്റി കോശങ്ങളും വീർക്കുന്ന ഒരു അപൂർവ സ്വയം രോഗപ്രതിരോധ രോഗമാണ് തൈറോയ്ഡ് നേത്ര രോഗം. ഹൈപ്പർതൈറോയിഡിസം ഉള്ള രോഗികളിൽ ഇത് കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും വളരെ കുറച്ച് കേസുകളിൽ തൈറോയ്ഡ് തകരാറില്ലാത്ത ആളുകളെയും ഇത് ബാധിക്കാം.
ഡ്രൈ ഐ
തൈറോയ്ഡ് രോഗമുള്ളവരില്‍ കണ്ണുകള്‍ ഡ്രൈ ആകുന്നത് സാധാരണമാണ്. തൈറോയ്ഡ് കണ്ണുനീരിന്റെ ഉല്‍പാദനത്തെ ബാധിക്കുന്നു. ഇത് കണ്ണുകളിലെ മോയ്‌സ്ച്വര്‍ കണ്ടന്റ് കുറയ്ക്കുന്നതിന് കാരണമാകും. ഇടയ്ക്കിടയ്ക്ക് കണ്ണുകള്‍ വരണ്ട് പോകുന്നതിനും, ഇതുമൂലം കണ്ണില്‍ ചൊറിച്ചില്‍, ബുദ്ധിമുട്ടുകള്‍, പുകച്ചില്‍, കണ്ണില്‍ എന്തെങ്കിലും തടയുന്നത് പോലെയുള്ള അവസ്ഥ എന്നിവ ഉണ്ടായേക്കാം.
ഡബിൾ വിഷൻ
തൈറോയ്ഡ് രോഗം കണ്ണുകളുടെ ക്രമീകരണത്തില്‍ വ്യത്യാസം വരുത്തും. ഇത് ഡബിള്‍ വിഷന്‍ വരുന്നതിന് കാരണമാകുന്നു. കൂടാതെ ഒരു സാധനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടായേക്കാം.
പ്രകാശം തട്ടുമ്പോൾ
തൈറോയ്ഡ് ഉള്ളവര്‍ക്ക് പ്രകാശം കണ്ണില്‍ തട്ടുമ്പോള്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. പുറത്തേയ്ക്കിറങ്ങുമ്പോള്‍ നേരെ നോക്കാന്‍ സാധിക്കാത്ത അവസ്ഥ. കണ്ണില്‍ നിന്നും വെള്ളം വരിക എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം.
വീക്കം
കണ്ണിന് ചുറ്റുമുള്ള പാളികളില്‍ വീക്കം ഉണ്ടാവാൻ വരാന്‍ തൈറോയ്ഡ് കാരണമാകുന്നു. തന്മൂലം കണ്ണുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. അതുപോലെ, പലവിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാനും ഇത് കാരണമാകുന്നുണ്ട്. കൂടാതെ, കണ്ണില്‍ ചുവപ്പ്, വീക്കം എന്നിവയും ഉണ്ടാകുന്നു.