സമകാലിക മലയാളം ഡെസ്ക്
ചായ/ കാപ്പി
പനിയുള്ളപ്പോള്‍ നല്ല ചൂടു കാപ്പി കുടിക്കാന്‍ എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ പനിയും ജലദോഷവുമുള്ളപ്പോള്‍ കൂടെക്കൂടെ കഫീന്‍ അടങ്ങിയ കാപ്പിയോ ചായയോ കുടിക്കുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. ഇത് രോഗാവസ്ഥ വഷളാക്കും.
അച്ചാര്‍
പനി സമയം കഴിക്കുന്ന പ്രധാന ഭക്ഷണമാണ് കഞ്ഞിയും അച്ചാറും. എന്നാല്‍ അച്ചാറില്‍ ഉപ്പ് കൂടുതലായതിനാല്‍ ഇത് രോഗ ലക്ഷണങ്ങള്‍ വഷളാക്കും. അച്ചാര്‍ മാത്രമല്ല, ഉപ്പ് അടങ്ങിയ ചിപ്സ് പോലുള്ള സ്നാക്കുകളും ഈ സമയം ഒഴിവാക്കാം.
പാല്‍ ഉല്‍പ്പന്നങ്ങള്‍
പനി, ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങള്‍ ഉള്ളപ്പോള്‍ പാല്‍, ചീസ്, ഐസ്‌ക്രീം തുടങ്ങിയവ കഴിക്കുന്നത് ഒഴിവാക്കണം. ഇത് കഫം കൂടാന്‍ കാരണമാകും.
എരിവുള്ള ഭക്ഷണം
കുരുമുളക് പോലുള്ളവയ്ക്ക് ആന്റി-മൈക്രോബിയല്‍ ഗുണങ്ങള്‍ ഉണ്ടെങ്കിലും പനിയുള്ള സമയത്ത് എരിവുള്ള ഭക്ഷണം കഴിക്കുന്നത് തൊണ്ടയില്‍ അസ്വസ്ഥതയുണ്ടാക്കാം.
പ്രോസസ്ഡ് മാംസം
പ്രോസസ്ഡ് മാംസത്തില്‍ പ്രിസര്‍വേറ്റീവുകളും അഡിക്ടീവുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീര വീക്കം ട്രിഗര്‍ ചെയ്യുകയും ചുമ, ജലദോഷം എന്നിവയെ വഷളാക്കുകയും ചെയ്യും.
മധുര പലഹാരങ്ങള്‍
പനി, ചുമ തുടങ്ങിയവയുള്ളപ്പോള്‍ മധുരമുള്ളത് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കും.
വറുത്ത ഭക്ഷണം
ഫ്രഞ്ച് ഫ്രൈസ്, ചിക്കന്‍ ഫ്രൈ തുടങ്ങിയ എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ ദഹിക്കാന്‍ ഏറെ സമയമെടുക്കും. കൂടാതെ ഇവ ശരീരവീക്കമുണ്ടാക്കും. ഇത് പനിയും ജലദോഷവും വഷളാക്കും.