സമകാലിക മലയാളം ഡെസ്ക്
നിരവധി പോഷകങ്ങള്‍ അടങ്ങിയ അവോക്കാഡോ നമ്മുടെ ഡയറ്റില്‍ പതിവായിട്ടു വളരെ കുറച്ചു കാലമേ ആയിട്ടുള്ളു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചില കാന്‍സര്‍ സാധ്യതകള്‍ പോലും കുറയ്ക്കാന്‍ അവോക്കാഡോ മികച്ചതാണ്. എന്നാല്‍ നമ്മള്‍ അവഗണിക്കുന്ന ചില സൈഡ് ഇഫക്ടുകളും അവോക്കാഡോയ്ക്ക് ഉണ്ട്.
മൈഗ്രേന്‍ ട്രിഗര്‍
മൈഗ്രേന്‍ ഉള്ളവര്‍ അവോക്കാഡോ കഴിക്കുമ്പോള്‍ സൂക്ഷിക്കണം. കാരണം അവോക്കാഡോ മൈഗ്രേന്‍ ട്രിഗര്‍ ചെയ്യാന്‍ കാരണമാകും. ഇത് തലവേദന കൂടാനും ഓക്കാനം, ചര്‍ദ്ദി തുടങ്ങിയവയിലേക്ക് നയിക്കുകയും ചെയ്യും.
അലര്‍ജി
ചിലരില്‍ അവോക്കാഡോ അലര്‍ജി ഉണ്ടാക്കിയേക്കാം. തൊലിപ്പുറത്ത് ചൊറിച്ചില്‍, തിണര്‍പ്പ്, തടിപ്പ് എന്നിവ അലര്‍ജിക് റിയാക്ഷന്‍ ആകാം. പാച്ച് ടെസ്റ്റിലൂടെ അലര്‍ജി തിരിച്ചറിയാന്‍ സാധിക്കും.
വയറ്റില്‍ അസ്വസ്ഥത
അവോക്കാഡോ കഴിക്കുന്നത് ചിലരില്‍ ബ്ലോട്ടിങ്, ഗ്യാസ്, വയറ്റില്‍ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. അവോക്കാഡോയില്‍ നാരുകളുടെ അളവു കൂടുതല്‍ ആയിരിക്കും. ഇത് സെന്‍സിറ്റീവ് ആയ ദഹനവ്യവസ്ഥയുള്ളവരെ ബാധിക്കാം.
ശരീരഭാരം
അവോക്കാഡോയില്‍ കലോറി കൂടുതലായതിനാല്‍ ഇത് സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. അതിനാല്‍ പോര്‍ഷന്‍ നിയന്ത്രിക്കുന്നത് പ്രധാനമാണ്.
ലാടെക്‌സ് അലര്‍ജി
ലാടെക്‌സ് അലര്‍ജി ഉള്ളവര്‍ അവോക്കാഡോ കഴിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കണം. കാരണം ഇവ ലാടെക്‌സ് അലര്‍ജിയെ വഷളാക്കാം. ചൊറിച്ചല്‍, നീരുവെക്കല്‍, ശ്വാസതടസം എന്നിവയിലേക്ക് നയിക്കാം.
ആസിഡ് റിഫ്ലക്സ്
അവോക്കാഡോയില്‍ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചിലരില്‍ ആസിഡ് റിഫ്ലക്സ് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാക്കാം. ഇത് ദഹനത്തെയും ബാധിക്കാന്‍ കാരണമാകും.
ഗര്‍ഭിണികളില്‍
ഗര്‍ഭിണികള്‍ അവോക്കാഡോ കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും ചിലരില്‍ ഇത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. നെഞ്ചെരിച്ചില്‍, വയറ്റില്‍ അസ്വസ്ഥത എന്നിവയിലേക്ക് നയിക്കാം.