സമകാലിക മലയാളം ഡെസ്ക്
ഇന്ത്യയിലെ പ്രമേഹ രോഗികളുടെ കണക്കില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമേഹത്തെ വരുതിയിലാക്കാന്‍ ഭക്ഷണക്രമത്തില്‍ പലതരത്തിലുള്ള നിയന്ത്രണങ്ങളും നമ്മള്‍ വരുത്താറുണ്ട്.
ഡ്രൈ ഫ്രൂട്‌സില്‍ പ്രകൃതിദത്ത പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും കഴിക്കാം. എന്നാല്‍ എല്ലാത്തരം ഡ്രൈ ഫ്രൂട്‌സിനെയും കണ്ണുമടച്ച് വിശ്വസിക്കരുത്. പ്രമേഹ രോഗികള്‍ക്ക് പണി തരുന്ന ഡ്രൈ ഫ്രൂട്‌സും ഉണ്ട്.
ഗ്ലൈസെമിക് സൂചിക കുറഞ്ഞതും നാരുകള്‍ ധാരാളം അടങ്ങിയതുമായ ഡ്രൈഫ്രൂട്‌സ് ആണ് പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ നല്ലത്. എന്നാല്‍ കഴിക്കാന്‍ പാടില്ലാത്ത ചിലതുണ്ട്. അത് ഇവയാണ്.
അത്തിപ്പഴം
ഉണക്കിയ അത്തിപ്പഴത്തില്‍ 60 ശതമാനത്തോളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് വളരെ പെട്ടെന്ന് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു വര്‍ധിപ്പിക്കാന്‍ കാരണമാകും.
ഉണക്കമുന്തിരി
ധാരാളം ആന്റി-ഓക്‌സിഡന്റുകളും നാരുകളും അടങ്ങിയിട്ടുണ്ടെങ്കിലും അവയില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാന്‍ കാരണമാകും.
ഈന്തപ്പഴം
പ്രമേഹ രോഗികള്‍ക്ക് ഒട്ടും കഴിക്കാന്‍ പാടില്ലാത്ത ഒന്നാണ് ഈന്തപ്പഴം. ഇവയില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്ലൈസമിക് സൂചികയുടെ അളവും വളരെ കൂടുതലാണ്.
ഉണക്ക മാങ്ങ
പഴുത്ത മാങ്ങ ഉണക്കിയത് കഴിക്കുന്നത് പ്രമേഹ രോഗികളില്‍ അപകടമാണ്. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കൂടുതലാണ്.
ചെറി
ഉണക്കിയ ചെറികളില്‍ ഗ്ലൈസെമിക് സൂചിക വളരെ കൂടുതലാണ്. ഇത് പ്രമേഹ രോഗികളില്‍ പഞ്ചസാരയുടെ അളവു വര്‍ധിക്കാന്‍ കാരണമാകും.
പ്ലം
ഉണക്കിയ പ്ലമ്മില്‍ പഞ്ചസാരയുടെ അളവു വളരെ കൂടുതലാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും പെട്ടെന്ന് കൂടാന്‍ കാരണമാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക