പല്ല് തേക്കും മുന്‍പ് ബ്രഷ് നനയ്ക്കരുത്!

സമകാലിക മലയാളം ഡെസ്ക്

ദന്തസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പല്ലുകള്‍ രാവിലെയും വൈകിട്ടും ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക എന്നത്. ഇത് വായ അണുവിമുക്തമാക്കാന്‍ സഹായിക്കും. പല്ലുകള്‍ കേടാകാതെ സൂക്ഷിക്കാനും വായില്‍ നിന്നുള്ള ദുര്‍ഗന്ധം ഒഴിവാക്കാനും ഇത് പ്രധാനമാണ്.

എന്നാല്‍ പല്ലുകള്‍ തേക്കുന്നതിന് മുന്‍പ് ബ്രഷ് നനയ്ക്കുന്ന ശീലം മിക്ക ആളുകള്‍ക്കുമുണ്ട്. എന്നാല്‍ അത് അത്ര ശരിയായ രീതിയല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ടൂത്ത് പേസ്റ്റില്‍ ശരിയായ അളവില്‍ ഈര്‍പ്പം അടങ്ങിയിട്ടുണ്ട്. അതിന് പുറമേ ബ്രഷ് നനയ്ക്കുമ്പോള്‍ ടൂത്ത് പേസ്റ്റില്‍ ജലാംശം കൂടുന്നു.

പല്ലുതേയ്ക്കുന്നതിന് മുന്‍പ് ബ്രഷ് നനയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന അധിക ഈര്‍പ്പം കാരണം വേഗത്തില്‍ പത രൂപപ്പെടും. ഇത്തരത്തില്‍ പതയുണ്ടാകുന്നത്. ശരിയായ രീതിയില്‍ പല്ലുകള്‍ വൃത്തിയാക്കുന്നതിന് തടസമാകും.

ടൂത്ത് ബ്രഷ് ആവശ്യ കഴിഞ്ഞാല്‍ ഒരു ക്യാപ് ഇട്ട് സൂക്ഷിക്കുന്നത് പൊടികയറാതെ സംരക്ഷിക്കും. മൂന്ന് മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റാനും ശ്രദ്ധിക്കണം. പഴകിയ ബ്രഷ് ഉപയോഗിക്കുന്നത് വായില്‍ അണുബാധയ്ക്ക് കാരണമാകും.

പല്ലുതേയ്ക്കുമ്പോള്‍ ഫ്ലക്‌സിബിള്‍ ആയ ബ്രഷുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് വായയുടെ എല്ലാ ഭാഗത്തും എത്തി വൃത്തിയാക്കാന്‍ സഹായിക്കും.

കൂടാതെ ഒരുപാട് നേരം ബ്രഷ് ചെയ്യുന്നത് ബ്രഷുകളുടെ നാരുകള്‍ വളയാനും അത് മോണകളില്‍ കേടുപാടുണ്ടാക്കാനും സാധ്യതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക