സമകാലിക മലയാളം ഡെസ്ക്
നിലവില്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്ന റൂട്ട് 2024ല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററാണ്.
ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററനെ നേട്ടം റൂട്ടിനു സ്വന്തം.
1925 റണ്‍സ് അടിച്ചാണ് റൂട്ട് നേട്ടത്തിലെത്തിയത്. പാക് ഇതിഹാസം ജാവേദ് മിയാന്‍ദാദിന്റെ 1919 റണ്‍സിന്റെ റെക്കോര്‍ഡാണ് മറികടന്നത്.
രണ്ട് വ്യത്യസ്ത ടീമുകള്‍ക്കെതിരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച 2 താരങ്ങളില്‍ ഒരാളായും റൂട്ട് മാറി.
ന്യൂസിലന്‍ഡ് (1925 റണ്‍സ്), ഇന്ത്യ (2864 റണ്‍സ്) ടീമുകള്‍ക്കെതിരെയാണ് റൂട്ടിന്റെ നേട്ടം. കുമാര്‍ സംഗക്കാരയാണ് ഈ നേട്ടം നേരത്തെയുള്ള താരം. പാകിസ്ഥാന്‍ (2911 റണ്‍സ്), ബംഗ്ലാദേശ് (1816 റണ്‍സ്).
ന്യൂസിലന്‍ഡിനെതിരെ അവരുടെ മണ്ണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച വിസിറ്റിങ് ബാറ്ററെന്ന റെക്കോര്‍ഡും.
കിവി മണ്ണില്‍ റൂട്ട് 1006 റണ്‍സ് നേടിയിട്ടുണ്ട്. ഈ നേട്ടത്തിലെത്തുന്ന ആദ്യ സന്ദര്‍ശക ബാറ്ററും റൂട്ട് തന്നെ.
കിവീസ് മണ്ണില്‍ 50, അതില്‍ കൂടുതല്‍ വ്യക്തിഗത സ്‌കോര്‍ ഏറ്റവും കൂടുതല്‍ നേടിയ ഏക സന്ദര്‍ശക ബാറ്ററും റൂട്ടാണ്.
ന്യൂസിലന്‍ഡിനെതിരെ അവരുടെ തട്ടകത്തില്‍ 8 തവണ താരം 50, അതിനു മുകളില്‍ സ്‌കോര്‍ അടിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക