സമകാലിക മലയാളം ഡെസ്ക്
കീർത്തിയുടെ വിവാഹത്തിന്
നടി കീർത്തി സുരേഷിന്റെ വിവാഹ വേളയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മിയിപ്പോൾ.
സൗഹൃദം
കീർത്തിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പം താരവുമായുള്ള സൗഹൃദത്തേക്കുറിച്ചും ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.
കീർത്തി എന്നേ കൊന്നേനെ
'ജോലിത്തിരക്കുകൾ കാരണം കല്യാണത്തിന് ചെന്നില്ലായിരുന്നെങ്കിൽ കീർത്തി എന്നെ കൊന്നേനെ. കല്യാണ ദിവസം തന്നെ വധുവിനെ കൊലപാതകി ആക്കാതെ മാനേജ് ചെയ്തു'.
സന്തോഷം
'കീർത്തിയുടെയും ആൻ്റണിയുടെയും ജീവിതത്തിലെ മനോഹരമായ ദിവസത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്'.
ഓർമകൾ തന്നതിന് നന്ദി
'ആ ഇമോഷന്‍സും, തിരുമണവും, പാട്ടും എല്ലാം മനോഹരമായിരുന്നു. വിവാഹത്തിന് നീ കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചപ്പോള്‍ ഞങ്ങളുടെ എല്ലാം കണ്ണ് തുറക്കപ്പെട്ടു. അത്രയും മനോഹരമായ ഓര്‍മകള്‍ തന്നതിന് നന്ദി'.
ആശംസകൾ
'നിങ്ങള്‍ രണ്ട് പേരും ഒരുമിച്ചുള്ള ചുവടുവയ്പ്പ് കണ്ടപ്പോള്‍ എന്തൊരു സന്തോഷമായിരുന്നു. വിവാഹ മംഗളാശംസകൾ കിറ്റി ആൻഡ് തട്ടിൽ'- ഇൻസ്റ്റഗ്രാമിൽ ഐശ്വര്യ കുറിച്ചു.
കാഞ്ചീവരം സാരിയിൽ
പിങ്ക് നിറത്തിലെ കാഞ്ചീവരം സാരിയിലാണ് ഐശ്വര്യ ലക്ഷ്മി വിവാഹത്തിനെത്തിയത്.
ട്രെഡീഷ്ണൽ ആഭരണങ്ങൾ
സാരിയ്ക്ക് ചേരുന്ന ട്രെഡീഷ്ണൽ ആഭരണങ്ങളായിരുന്നു ഐശ്വര്യ ധരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക