അടിവസ്ത്രങ്ങള്‍ വാഷിങ് മെഷീനില്‍ അലക്കാറുണ്ടോ? ശ്രദ്ധിക്കണം

സമകാലിക മലയാളം ഡെസ്ക്

വാഷിങ് മെഷീന്‍

കല്ലിലും കൈകൊണ്ടുമൊക്കെ അലക്കിയ കാലം കഴിഞ്ഞു. ഇന്ന് വാഷിങ് മെഷീന്‍ ഇല്ലാത്ത വീടുകള്‍ ചുരുക്കമാണ്. തുണികള്‍ അലക്കുക എന്ന വലിയ ജോലിയെ അത്ര എളുപ്പമാക്കി തരുന്ന ഒന്നാണ് വാഷിങ് മെഷീനുകള്‍.

എന്നാല്‍ എല്ലാ വസ്ത്രങ്ങളും ഒരു പോലെ വാഷിങ് മെഷീനില്‍ കഴുകിയെടുക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല, പ്രത്യേകിച്ച് അടി വസ്ത്രങ്ങള്‍.

ഏറ്റവും കൂടുതല്‍ അണുക്കള്‍ ഉണ്ടാകാനും ഏറ്റവും വൃത്തിയായി കഴുകി ഉപയോഗിക്കേണ്ടതും അടിവസ്ത്രങ്ങളാണ്. അവയെ മറ്റ് വസ്ത്രങ്ങള്‍ക്കൊപ്പം കഴുകുന്നത് നല്ലതല്ല.

മറ്റു വസ്ത്രങ്ങള്‍ക്കൊപ്പം അടിവസ്ത്രവും വാഷിങ് മെഷീനിലിട്ട് കഴുകുന്നത് പലപ്പോഴും അടിവസ്ത്രങ്ങളില്‍ നിന്ന് അണുക്കള്‍ നീങ്ങുന്നതിന് ഫലപ്രദമല്ല. മാത്രമല്ല, അണുക്കള്‍ പകരാനും കാരണമാകുന്നു.

എല്ലായ്‌പ്പോഴും നല്ല വൃത്തിയായി കഴുകി ഉപയോഗിക്കേണ്ടതാണ് അടിവസ്ത്രങ്ങള്‍. അവ കൈകള്‍ കൊണ്ട് നന്നായി കഴുകിയെടുക്കുന്നതാണ് ഉത്തമം.

അടിവസ്ത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകി, നല്ല വെയിലത്തിട്ട് ഉണക്കാന്‍ ശ്രമിക്കുക. അത് അണുവിമുക്തമാകാന്‍ സഹായിക്കും. കൂടാതെ സ്വകാര്യഭാഗത്തെ അലര്‍ജി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കും.