സമകാലിക മലയാളം ഡെസ്ക്
അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനവുമായി ക്രിക്കറ്റ് ലോകത്തെ കഴിഞ്ഞ ദിവസം അമ്പരപ്പിച്ചത് ഇന്ത്യയുടെ ആര്‍ അശ്വിനായിരുന്നു.
ജെയിംസ് ആന്‍ഡേഴ്‌സന്‍- ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍. ജൂലൈ 12നാണ് താരം അവസാന അന്താരാഷ്ട്ര പോരാട്ടം കളിച്ചത്. 704 ടെസ്റ്റ് വിക്കറ്റുകളുമായാണ് പടിയിറക്കം.
ഡേവിഡ് വാര്‍ണര്‍- ഓസീസ് ഇതിഹാസ ഓപ്പണര്‍ ജനുവരി ആറിന് പാകിസ്ഥാനെതിരായ പോരിനു ശേഷമാണ് വിരമിച്ചത്.
നീല്‍ വാഗ്നര്‍- ന്യൂസിലന്‍ഡ് പേസര്‍. ഫെബ്രുവരി 27നാണ് വിരമിച്ചത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീട നേട്ടത്തില്‍ പങ്കാളി.
ദിനേഷ് കാര്‍ത്തിക്- ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ നിര്‍ണായക സാന്നിധ്യമായി നിന്ന താരം. 39ാം വയസിലാണ് അന്താരാഷ്ട്ര പോരാട്ടം അവസാനിപ്പിച്ചത്. ജൂണ്‍ 1ന് ഐപിഎല്‍ പോരാട്ടങ്ങളോടും വിട ചൊല്ലി.
ശിഖര്‍ ധവാന്‍- ഏറെ കാലം ഇന്ത്യന്‍ ഓപ്പണിങിലെ വിശ്വസ്തന്‍. ഓഗസ്റ്റ് 24നാണ് താരം വിരമിക്കുന്നതായി വ്യക്തമാക്കിയത്. കളി അവസാനിപ്പിച്ചത് 38ാം വയസില്‍.
മൊയീന്‍ അലി- ഇംഗ്ലണ്ടിന്റെ ശ്രദ്ധേയ ഓള്‍ റൗണ്ടര്‍. ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് സെമിയാണ് അവസാന പോരാട്ടം. വിരമിച്ചത് 37ാം വയസില്‍.
ആര്‍ അശ്വിന്‍- കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ താരം. ടെസ്റ്റില്‍ നിരവധി റെക്കോര്‍ഡുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക