സമകാലിക മലയാളം ഡെസ്ക്
ഫാഷന്‍ ലോകത്തെ റാണിയായി അടക്കിവാഴുന്ന ഒറ്റ വസ്ത്രം മാത്രമേ ഇന്ത്യയിലുള്ളൂ. അത് സാരിയാണ്.
അഞ്ച് മുഴം നീളത്തിലുള്ള തുണി ഓരോരുത്തരുടേയും ഫാഷന്‍ സെന്‍സിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ഉടുക്കാം എന്നതാണ് സാരിയെ പ്രിയപ്പെട്ടതാക്കുന്നത്.
ഡിസംബര്‍ 21ന് ലോക സാരി ദിനത്തില്‍ ഈ വര്‍ഷം ലോകം ഭരിച്ച സാരി ട്രെന്‍ഡുകള്‍ നമുക്ക് നോക്കാം
ഫ്‌ളോറല്‍ ട്രെന്‍ഡ്
2024ലെ ഏറ്റവും വലിയ ഫാഷന്‍ ട്രെന്‍ഡായിരുന്നു ഫ്‌ളോറല്‍ ഡിസൈന്‍. വെസ്‌റ്റേണ്‍ ഫാഷനില്‍ മാത്രമല്ല ട്രെഡീഷണല്‍ ലുക്കുകളിലും പൂവുകള്‍ പൂത്തു. ഫ്‌ളോറല്‍ ഡിസൈനിലുള്ള നിരവധി സാരി ലുക്കുകളാണ് വൈറലായത്.
ടിഷ്യൂ സാരി
എല്ലാക്കാലത്തും സ്ത്രീകള്‍ക്ക് പ്രിയങ്കരമാണ് ടിഷ്യൂ സാരികള്‍. സിംപിള്‍ ലുക്കിലുള്ള സാരികള്‍ ഡിസൈനര്‍ ബ്ലൗസിനൊപ്പമാണ് ധരിക്കുന്നത്.
സീക്വന്‍സ്ഡ് സാരി
മിന്നി തിളങ്ങുന്ന സീക്വന്‍സ് സാരികള്‍ എന്നും സെലിബ്രിറ്റികള്‍ക്ക് പ്രിയപ്പെട്ടതാണ്. ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ഇത്തരം സാരികള്‍ക്കാവും.
പ്രീ ഡ്രേപ് സാരി
ഈ വര്‍ഷം നിരവധി പേരാണ് പ്രീ ഡ്രേപ് സാരികള്‍ തെരഞ്ഞെടുത്ത്. നേരത്തെ ഒരുക്കി വച്ചിരിക്കുന്ന ഇത്തരം സാരിയിലൂടെ സ്റ്റൈലിഷ് ലുക്കും നല്‍കാനാകും.
കാഞ്ചീവരം സാരി
വിവാഹ മാര്‍ക്കറ്റിലെ നമ്പര്‍ വണ്‍ ചോയ്‌സായ കാഞ്ചീവരം സാരിക്ക് എല്ലാക്കാലത്തും ആരാധകര്‍ ഏറെയാണ്. പരമ്പരാഗത സൗന്ദര്യ സങ്കല്‍പ്പങ്ങളിലേക്ക് നമ്മെ മടക്കിക്കൊണ്ടുപോകാന്‍ ഇവയ്ക്കാവും.
വെല്‍വറ്റ് സാരി
2024ല്‍ ഫാഷന്‍ ലോകത്തേക്ക് വെല്‍വറ്റ് സാരി തിരിച്ചുവരവ് നടത്തി. ആഘോഷങ്ങള്‍ക്ക് റോയല്‍ ടച്ച് നല്‍കാന്‍ വെല്‍വറ്റ് സാരികള്‍ക്കായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക