സമകാലിക മലയാളം ഡെസ്ക്
അടുക്കളയിൽ മിക്സി ഉണ്ടെങ്കിൽ പകുതി പണി ഈസിയാകും. ബ്രേക്ക്ഫാസ്റ്റും ഊണുമൊക്കെ പറഞ്ഞു നിൽക്കുന്ന നേരത്ത് റെഡിയാക്കാം.
മിക്‌സിയുടെ ബ്ലേയ്ഡിന്റെ മൂര്‍ച്ച കുറഞ്ഞാല്‍ സംഗതി ആകെ മൊത്തം കുഴയും. പിന്നെ ബ്ലേയ്ഡ് മാറ്റുകയെ രക്ഷയുള്ളു.
എന്നാല്‍ മിക്‌സിയുടെ ബ്ലേയ്ഡിന്റെ മൂര്‍ച്ച കൂട്ടാന്‍ വീട്ടില്‍ തന്നെ ചില പൊടികൈകള്‍ നോക്കിയാലോ
ഫോയില്‍ പേപ്പര്‍
കത്രിക കൊണ്ട് ഫോയില്‍ പേപ്പര്‍ ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയുടെ ജാറില്‍ പകുതിയോളം നിറയ്ക്കുക.
ശേഷം മിക്‌സി രണ്ടോ മൂന്ന് തവണ പ്രവര്‍ത്തിപ്പിച്ചു നോക്കുക. ബ്ലേയ്ഡിന്‍റെ മൂര്‍ച്ച കൂട്ടാന്‍ ഇത് നല്ലൊരു വഴിയാണ്.
ഉപ്പുപൊടി
സമാനമായ രീതിയില്‍ ഉപ്പുപൊടി നിറച്ച് മിക്സിയില്‍ അരയ്ക്കുന്നതും ബേയ്ഡിന്‍റെ മൂര്‍ച്ച കൂട്ടാന്‍ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക