സമകാലിക മലയാളം ഡെസ്ക്
കൃഷിയാണ് നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്.
മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 16 ശതമാനവും കാര്‍ഷിക മേഖലയില്‍ നിന്നാണ്.
ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങിന്റെ ജന്മദിനമാണ് ദേശീയ കര്‍ഷക ദിനമായി ആചരിക്കുന്നത്.
അദ്ദേഹം കര്‍ഷകര്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന്റെ ജന്മദിനം തന്നെ ദിനാചരണത്തിന് വേണ്ടി തെരഞ്ഞെടുത്തത്.
ഉത്തര്‍പ്രദേശില്‍ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമം, ഭൂ അവകാശ നിയമം എന്നിവ കര്‍ഷകരെ ഏറെ സഹായിച്ചു.
2001 മുതലാണ് ചരണ്‍സിങിന്റെ ജന്മദിനം കര്‍ഷക ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
1979 മുതല്‍ 1980 വരെ ഹ്രസ്വകാലം മാത്രമാണ് ചരണ്‍സിങ് പ്രധാനമന്ത്രി പദത്തിലിരുന്നത്
രാഷ്ട്രത്തിന്റെ സമ്പദ്ഘടനയില്‍ കര്‍ഷകര്‍ക്കുള്ള പങ്കിനെക്കുറിച്ചും ഈ ദിനം ഓര്‍മിപ്പിക്കുന്നു
രാജ്യത്ത് കാര്‍ഷിക രംഗം നേരിടുന്ന വെല്ലുവിളികള്‍ വര്‍ധിച്ച് വരികയാണ്.
കടബാധ്യത മൂലം നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക