സമകാലിക മലയാളം ഡെസ്ക്
പലപ്പോഴും കണ്ണിന് താഴത്തെ കറുപ്പ് അല്ലെങ്കില്‍ ഡാര്‍ക്ക് സര്‍ക്കിള്‍ വരുന്നതിന് ഉറക്കമില്ലായ്മയെയാണ് പ്രതിയാക്കുക. എന്നാല്‍ ഉറക്കമില്ലായ്മ മാത്രമല്ല പല ആരോഗ്യപ്രശ്നങ്ങളുടെയും ശരീരം നൽകുന്ന സൂചന കൂടിയാണ് കണ്ണിന് താഴെയുള്ള കറുപ്പ്.
ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതിന്‍റെ ഒരു പ്രധാന ലക്ഷണമാണ് കണ്ണിന് താഴത്തെ കറുപ്പ്. ചില അലര്‍ജി കാരണവും കണ്ണിന് താഴെ ഇത്തരത്തില്‍ കറുപ്പുണ്ടാകാം.
ശരീരത്തില്‍ ഇരുമ്പ്, വിറ്റാമിന്‍ ഡി, കെ, ഇ, ബി എന്നീ പോഷകങ്ങളുടെ അഭാവവും കണ്ണിന് താഴെ കറുപ്പ് വരാൻ കാരണമാകാം.
തൈറോയിഡ്, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുടെ ആദ്യ ലക്ഷങ്ങളിൽ ഒന്നാണ് കണ്ണിന് താഴെയുള്ള കറുപ്പ്.
ഹീമോഗ്ലോബിൻ കുറയുന്നതും ചില മരുന്നുകളോടുള്ള അലർജിയും വരണ്ട ചർമമുള്ളവർക്കും അറ്റോപിക് ഡെർമറ്റൈറ്റിസ് ഉള്ളവർക്കും കണ്ണിന് താഴെ കറുപ്പ് ഉണ്ടാകാം.
ശരിയായ പോഷകാഹാരം, നല്ല ഉറക്കം, സമ്മർദം കുറയ്ക്കൽ എന്നിവ ഇവയെ ഒരു പരിധിവരെ മെച്ചപ്പെടുത്തും. മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും ഇത് കാലക്രമേണ ഇവ കുറയ്ക്കാൻ സഹായിക്കുന്നു.
ബദാം, പിസ്ത, ചീര, അവോക്കാഡോ തുടങ്ങിയവയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക