ബാ​ഗും കാമറയും മാത്രം പോര! ട്രിപ്പ് പോകുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം

സമകാലിക മലയാളം ഡെസ്ക്

ഡിസംബർ യാത്രകളുടെ സീസൺ കൂടിയാണ്. കുടുംബമായും സുഹൃത്തുക്കൾക്കൊപ്പവും യാത്രകൾ പോകാൻ തയ്യാറെടുക്കുന്നതിനിടെ ആരോ​ഗ്യകാര്യത്തിലും അൽപം ശ്രദ്ധവേണം. യാത്ര പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

യാത്രകളിൽ അത്യാവശ്യം വേണ്ട മരുന്നുകൾ ഉൾപ്പെടുന്ന ഫസ്റ്റ് എയ്ഡ് കിറ്റ് കയ്യിൽ കരുതാൻ മറക്കരുത്. നിങ്ങൾ രോഗിയാണെങ്കിൽ കഴിക്കുന്ന മരുന്നുകളും എമർജൻസി സാഹചര്യം വന്നാൽ ബന്ധപ്പെടേണ്ട വിലാസവും ഫോൺ നമ്പറും ഒരു കാർഡിലാക്കി എപ്പോഴും ഒപ്പം കരുതണം.

യാത്ര പോകുന്ന സ്ഥലത്തു പകർച്ചവ്യാധികൾ ഉണ്ടൊയെന്ന് അന്വേഷിക്കുകയും അതിനു വേണ്ടിയുള്ള കുത്തിവയ്പ്പുകളും മുൻകരുതലുകളും സ്വീകരിക്കാൻ മറക്കരുത്.

യാത്രയ്ക്കിടെ കഴിക്കുന്ന ഭക്ഷണവും വെള്ളവും ശുചിത്വമുള്ളതാണെന്ന് ഉറപ്പു വരുത്തണം.

സ്ഥിരമായി ഏതെങ്കിലും രോഗത്തിനു മരുന്നു കഴിക്കുന്നവർ ഈ മരുന്നു യാത്ര പോകുന്നിടത്തു കിട്ടുമോയെന്നു തിരക്കുക.

യാത്ര ചെയ്യുമ്പോൾ ഛർദി ഉണ്ടാകുന്നവർക്കു യാത്ര തുടങ്ങുന്നതിനു അരമണിക്കൂർ മുൻപു ഛർദിക്കാതിരിക്കാനുള്ള ഗുളിക കൊടുക്കാം.

യാത്ര മടങ്ങിയെത്തിയാല്‍ അസ്വാസ്ഥ്യം വല്ലതും തോന്നുന്നുവെങ്കിൽ ഒരു ഡോക്ടറെ സന്ദർശിച്ചു വിശദപരിശോധന നടത്തണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക