പകരം വയ്ക്കാനില്ലാത്ത 'സുകൃതം'; ഹൃദ്യം ഈ എംടി സിനിമകൾ

സമകാലിക മലയാളം ഡെസ്ക്

പ്രിയപ്പെട്ട എംടി

എല്ലാ അർത്ഥത്തിലും ഇതിഹാസം ആയിരുന്നു എംടി എന്ന രണ്ടക്ഷരം. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, നാടകകൃത്ത്, സംവിധായകൻ എന്നിങ്ങനെ പല മേഖലകളിലും പകരം വയ്ക്കാനാകാത്ത നിരവധി സംഭാവനകൾ അദ്ദേഹം നൽകി.

എംടി വാസുദേവൻ നായർ | എക്സ്പ്രസ്

സിനിമയിലും

സാഹിത്യ ലോകം പോലെ മലയാള സിനിമാ ലോകത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. 50ലധികം സിനിമകൾക്ക് വേണ്ടി തിരക്കഥയൊരുക്കുകയും ആറു സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു. 1965ല്‍ ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് എംടി സിനിമാ രം​ഗത്തേക്ക് കടക്കുന്നത്.

എംടി വാസുദേവൻ നായർ | എക്സ്പ്രസ്

തിരക്കഥയ്ക്കുള്ള പുരസ്കാരം

ഒരു മികച്ച ചലച്ചിത്രകാരനാണ് താനെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തെ തേടിയെത്തിയ സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഏറ്റവും കൂടുതൽ വാങ്ങിയ എംടിയെ മറികടക്കാൻ ഇതുവരെ മറ്റാർക്കും സാധിച്ചിട്ടില്ല.

എംടി വാസുദേവൻ നായർ | എക്സ്പ്രസ്

സിനിമാ ലോകം

എംടിയുടെ സിനിമകൾ കാണാത്ത മലയാളികൾ വളരെ കുറവാണ്. നിർമാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി തുടങ്ങി വളരെ കുറച്ച് സിനിമകൾ മാത്രമേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ.

എംടി വാസുദേവൻ നായർ | എക്സ്പ്രസ്

നിർമാല്യം

പള്ളിവാളും കാൽചിലമ്പും എന്ന തന്റെ തന്നെ ചെറുകഥയെ ആസ്പദമാക്കി അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിർമിച്ച ചിത്രമായിരുന്നു ഇത്. അക്കാലത്ത് നിലനിന്നിരുന്ന സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥയെ തുറന്നു കാട്ടാൻ എംടിക്ക് സാധിച്ചു.

എംടി വാസുദേവൻ നായർ | എക്സ്പ്രസ്

ഉയരങ്ങളിൽ

എംടി തിരക്കഥയെഴുതി ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് ഉയരങ്ങളിൽ. ചിത്രത്തിലെ ജയരാജൻ എംടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. മോഹൻലാലിന്റെ മികച്ച പ്രകടനം മലയാളികൾ അടുത്തറിഞ്ഞ സിനിമയാണ് ഉയരങ്ങളിൽ.

എംടി വാസുദേവൻ നായർ | എക്സ്പ്രസ്

ഉത്തരം

എംടി തിരക്കഥ രചിച്ച് പവിത്രന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണിത്. എംടിയുടെ ഒരു അണ്ടർ റേറ്റഡ് മിസ്റ്ററി ത്രില്ലർ ചിത്രമാണിതെന്ന് പറയാം. മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ നായകൻ.

എംടി വാസുദേവൻ നായർ | എക്സ്പ്രസ്

ഒരു ചെറുപുഞ്ചിരി

എംടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വാർധക്യത്തിലെ ജീവിതവും പ്രണയവും പരസ്പര കരുതലുമൊക്കെ അതിമനോഹരമായി പറഞ്ഞുവെച്ചു. ഒടുവിൽ ഉണ്ണികൃഷ്ണന്റെ സ്വഭാവികാഭിനയം പ്രേക്ഷക ഹൃദയം കീഴടക്കി.

എംടി വാസുദേവൻ നായർ | എക്സ്പ്രസ്

കടവ്

എസ്കെ പൊറ്റക്കാടിന്റെ കഥയെ അവലംബമാക്കി എംടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിർമിച്ച ചിത്രമാണ് കടവ്. എംടിയുടെ എവർഗ്രീൻ സിനിമകളുടെ പട്ടിക വിരലിലെണ്ണാവുന്നതിനും അപ്പുറമാണ്.

എംടി വാസുദേവൻ നായർ | എക്സ്പ്രസ്

എത്രയെത്ര സിനിമകൾ

വൈശാലി, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, സുകൃതം, അക്ഷരങ്ങള്‍, സദയം, ആരണ്യകം, ആള്‍ക്കൂട്ടത്തില്‍ തനിയെ, ആരൂഢം, അമൃതം ഗമയ എന്നിങ്ങനെ എത്രയെത്ര സിനിമകൾ ആ തൂലികത്തുമ്പിൽ നിന്ന് പേപ്പറിലേക്കും അവിടെ നിന്ന് സ്ക്രീനിലേക്കും പ്രേക്ഷക മനസിലേക്കും ഒഴുകിയിറങ്ങി.

എംടി വാസുദേവൻ നായർ | എക്സ്പ്രസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക