സമകാലിക മലയാളം ഡെസ്ക്
പോഷകങ്ങള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് നട്സുകളുടെ ഇടയില്‍ പ്രധാനിയാണ്. ദിവസവും വാള്‍നട്ട് കഴിക്കുന്നത് ഹൃദയാരോഗ്യം മുതല്‍ ഉറക്കം മെച്ചപ്പെടാന്‍ വരെ സഹായിക്കും. എന്നാല്‍ അമിതമായാല്‍ വാള്‍നട്ടും പ്രശ്നക്കാരനാണ്.
അലര്‍ജി
ചിലരില്‍ വാള്‍നട്ട് കഴിക്കുന്നത് അലര്‍ജി ട്രിഗര്‍ ചെയ്യാം. ഇത് ശ്വാസതടസം, നീര്‍വീക്കം, തൊണ്ടയില്‍ അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാം.
ദഹന പ്രശ്‌നങ്ങള്‍
നല്ലതാണെന്ന് കരുതി വാള്‍നട്ട് അമിതമായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങളിലേക്ക് നയിക്കാം. ബ്ലോട്ടിങ്, ഗ്യാസ്, വയറിളക്കം തുടങ്ങിയവയിലേക്ക് ഇത് നയിക്കും.
ശരീരഭാരം
ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയ വാള്‍നട്ട് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും.
കിഡ്‌നി സ്റ്റോണ്‍
വാള്‍നട്ടില്‍ ഓക്സലേറ്റുകൾ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് അമിതമായി കഴിക്കുന്നത് വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകാം.
നെഞ്ചെരിച്ചില്‍
വാള്‍നട്ട് അമിതമായി കഴിക്കുന്നത് ചിലരില്‍ നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ആസിഡ് റിഫ്‌ളക്‌സിന് കാരണമാകാം.
ഒരു ദിവസം എത്ര കഴിക്കാം
ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി, ഒരു ദിവസം ഏകദേശം 1-2 ഔൺസ് (അല്ലെങ്കിൽ 14 പകുതി) വാൽനട്ട് കഴിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക