പുതുവർഷത്തിൽ തടി കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണോ? ഡയറ്റിൽ ചേർക്കാം ഇവയെ

സമകാലിക മലയാളം ഡെസ്ക്

പുതുവര്‍ഷം ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണോ? എങ്കില്‍ ഇവ തീര്‍ച്ചയായും നിങ്ങളുടെ ഡയറ്റില്‍ ചേര്‍ക്കണം.

അവോക്കാഡോ

കൊഴുപ്പാണ് ശരീരഭാരം വര്‍ധിക്കാനുള്ള പ്രധാന കാരണം. എന്നാല്‍ അവോക്കാഡോയില്‍ ആരോഗ്യകരമായ കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. ഇത് വിശപ്പ് നിയന്ത്രിക്കാനും വയറിന് സംതൃപ്തി നല്‍കാനും സഹായിക്കും. കൂടാതെ ഇവയില്‍ അടങ്ങിയ നാരുകള്‍ ദഹനത്തിന് മികച്ചതാണ്. ബ്രേക്ക് ഫാസ്റ്റ് ആയും ലഘുഭക്ഷണമായും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ഓട്‌സ്

ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ഹൃദയാരോഗ്യത്തിനും ഓട്സ് നല്ലതാണ്. ഇതില്‍ അടങ്ങിയ നാരുകള്‍ ദഹനത്തെ മെച്ചപ്പെടുത്തും. കൂടാതെ അമിതമായ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും ഊര്‍ജ്ജ നില നിലനിര്‍ത്താനും സഹായിക്കും. കൂടാതെ അമിതമായ വിശപ്പിനെ നിയന്ത്രിക്കാനും വയറിന് സംതൃപ്തി നല്‍കാനും സഹായിക്കും.

ചിയ സീഡ്

ചെറുതാണെങ്കിലും വളരെ പവര്‍ഫുള്‍ ആണ് ചിയ സീഡുകള്‍. ഇതില്‍ നാരുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അവ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും വയറിന് സംതൃപ്തിയും നല്‍കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും.

ഗ്രീന്‍ ടീ

ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് നീക്കം ചെയ്യാന്‍ ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഇതില്‍ കറ്റേചിന്നുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വര്‍ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

മധുരക്കിഴങ്ങ്

കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മധുരക്കിഴങ്ങ് ഒരു മികച്ച തെരഞ്ഞെടുപ്പാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനം മികച്ചതാക്കും. കൂടാതെ ധാരാളം വിറ്റാമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

തൈര്

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രിക്കുന്നവര്‍ക്ക് പുളിപ്പില്ലാത്ത തൈര് ഡയറ്റില്‍ ചേര്‍ക്കുന്നത് ഗുണം ചെയ്യും. ഇതില്‍ പ്രോബയോട്ക്സ് ഉള്‍പ്പെടെ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വയറ്റിന് സംതൃപി നല്‍കുന്നതിനും സഹായിക്കും.

ആപ്പിള്‍

ആപ്പിളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയ നാരുകള്‍ ദഹനം മികച്ചതാക്കുന്നതിനൊപ്പം ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സഹായിക്കും. കൂടാതെ ആപ്പിള്‍ കലോറി കുറഞ്ഞ ഭക്ഷണമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക