ചൂടുകാലത്ത് ശരീരം തണുപ്പിക്കാന്‍ ഇവയാണ് ബെസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കുക്കുമ്പർ വളരെ വേ​ഗം ശരീരത്തിലെ ചൂടു കുറയ്ക്കുകയും ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു. സാലഡ് ആയും ജ്യൂസ് അടിച്ചും ചൂടു സമയത്ത് കുക്കുമ്പര്‍ കഴിക്കുന്നത് നല്ലതാണ്

വേനല്‍ കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന ഒന്നാണ് തണ്ണിമത്തന്‍. പേരുപോലെ തന്നെ ജലാംശം ധാരളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍ പോഷകങ്ങള്‍ കൊണ്ടും സമ്പന്നമാണ്

വേനല്‍ക്കാലത്തെ ഒരു പ്രധാന പാനീയമാണ് സംഭാരം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ മാത്രമല്ല ദഹനവും എളുപ്പമാക്കുന്നു

ശരീരത്തിലെ ചൂടു കുറയ്ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് മാമ്പഴം. ദഹനം, വേനല്‍ചൂടില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും മാങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്

കരിക്കില്‍ ധാരാളം ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ശരീരം തണുപ്പിക്കാനും സഹായിക്കുന്നു.