'അധികമായാൽ പണി തരും'; ഈ പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കുക

സമകാലിക മലയാളം ഡെസ്ക്

ലിച്ചി

ലിച്ചി പഴത്തില്‍ ധാരാളം വൈറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ടെങ്കിലും ഇവയില്‍ ഹൈപ്പോഗ്ലൈസിന്‍ എ എന്ന പ്രകൃതിദത്ത വിഷവസ്തു അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാന്‍ ഇടയാക്കും. വെറും വയറ്റില്‍ ലിച്ചി പഴം കഴിക്കരുത്.

ഈന്തപ്പഴം

ഈന്തപ്പഴം ഊര്‍ജ്ജം വര്‍ധിക്കാന്‍ നല്ലതാണെങ്കിലും ഇതില്‍ വലിയ തോതില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഒരു ഈന്തപ്പഴത്തില്‍ 16 ഗ്രാം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ട്.

ഓറഞ്ച്

അവശ്യപോഷകമായ വിറ്റാമിന്‍ സി ഓറഞ്ചില്‍ ധാരളമുണ്ടെങ്കിലും ഇവ അധികം കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കാന്‍ കാരണമാകും. ഇത് നെഞ്ചെരിച്ചില്‍, വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിക്കാം.

വറുത്ത തേങ്ങ

പലഹാരങ്ങള്‍ക്ക് രുചി കൂടാന്‍ തേങ്ങ വറുത്തു ഉപയോഗിക്കാറുണ്ട് എന്നാല്‍ ഇവയില്‍ കലോറിയും പൂരിത കൊഴുപ്പും കൂടുതലായിരിക്കും. ഇത് ശരീരഭാരം വര്‍ധിപ്പിക്കാനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

തക്കാളി

തക്കാളിയെ പൊതുവെ പച്ചക്കറിയായാണ് കണക്കാക്കുന്നതെങ്കിലും ഇത് സിട്രസ് പഴങ്ങളുടെ ഇനത്തില്‍ പെടുന്നതാണ്. അതിനാൽ തക്കാളിക്ക് അസിഡിക് സ്വാഭാവമുണ്ട്. ഇത് അമിതമായി കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം.

മുന്തിരി

മുന്തിരിയിൽ പൊട്ടാസ്യം, വിറ്റാമിൻ എ, സി തുടങ്ങിയ ധാരളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെങ്കിലും ഇവ അസിഡിക് ആണ്. അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചിൽ വയറിന് അസ്വസ്തത തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

ഫ്രൂട്ട് ജ്യൂസ്

പഴങ്ങൾ ജ്യൂസ് ആക്കുമ്പോൾ അതില്‍ നാരുകള്‍ ഉണ്ടാകില്ല. കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയുടെയും അളവു കൂടുതലുമായിരിക്കും. ജ്യൂസ് അമിതമായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാൻ കാരണമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ