ഇനി മടിക്കേണ്ട, ഡാര്‍ക്ക് ചോക്ലേറ്റ് ഇങ്ങനെ ഒന്ന് കഴിച്ചു നോക്കൂ

സമകാലിക മലയാളം ഡെസ്ക്

പഴങ്ങള്‍ക്കൊപ്പം കഴിക്കാം

കയ്പ്പായതു കൊണ്ട് തന്നെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാന്‍ പലര്‍ക്കും മടുപ്പാണ്. എന്നാല്‍ ധാരാളം പോഷകഗുണങ്ങളുള്ള ഡാര്‍ക്ക് ചോക്ലേറ്റ് ഉരുക്കിയ ശേഷം ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ സ്‌ട്രോബെറി, വാഴപ്പഴം അല്ലെങ്കില്‍ ആപ്പിള്‍ തുടങ്ങിയവ മുക്കി കഴിക്കാം.

എനര്‍ജി ബാര്‍

ഡാര്‍ക്ക് ചോക്ലേറ്റ്, നട്‌സ്, വിത്തുകള്‍, ഡ്രൈ ഫ്രൂട്‌സ് എന്നിവ ചേര്‍ത്ത് ആരോഗ്യകരമായ എനര്‍ജിബാര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് ഡാര്‍ക്ക് ചോക്ലേറ്റ് നേരിട്ടു കഴിക്കുമ്പോഴുള്ള മടുപ്പ് മാറ്റുന്നു.

ചോക്ലേറ്റ് സ്മൂത്തീസ്

ഡാര്‍ക്ക് ചേക്ലേറ്റും പഴങ്ങളും ചീരയും തൈരും ചേര്‍ത്ത് ആന്റിഓക്‌സിഡന്‍റ് ഗുണങ്ങള്‍ ധാരാളം അടങ്ങിയ സ്മൂത്തി ഉണ്ടാക്കാം.

ചോക്ലേറ്റ് അവോക്കാഡോ ഡെസേര്‍ട്ട്

പഴുത്ത അവക്കാഡോയ്ക്കും കൊക്കോ പൗഡറിനുനൊപ്പം തേനും വാനില എക്‌സ്ട്രാക്റ്റും ചേര്‍ത്ത് നല്ലൊരു ഡെസേര്‍ട്ട് ഉണ്ടാക്കാം.

ചോക്ലേറ്റ് ചിയ പുഡ്ഡിങ്

ഡാര്‍ക്ക് ചോക്ലേറ്റ് പൗഡറും ചിയ സീഡും ബദാം മില്‍ക്കും ചേര്‍ത്ത് ചോക്ലേറ്റ് ചിയ പുഡ്ഡിങ് ഉണ്ടാക്കാം. ധാരാളം നാരുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഒരു രാത്രി ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം കഴിക്കുന്നതാണ് നല്ലത്.

ഡാര്‍ക്ക് ചോക്ലേറ്റ് ബദാം

ഉരുക്കിയ ഡാര്‍ക്ക് ചോക്ലേറ്റ് ബദാമില്‍ മുങ്ങി തണുത്ത ശേഷം കഴിക്കാം. പ്രോട്ടീന്‍ അടങ്ങിയ മികച്ച സ്‌നാകായി ഉപയോഗിക്കാം.

ചോക്ലേറ്റ് ബാര്‍ക്ക്

ഡാര്‍ക്ക് ചോക്ലേറ്റ്, നട്‌സ്, ഡ്രൈ ഫ്രൂട്‌സ്, വിത്തുകള്‍ എന്നിവ ചേര്‍ത്താണ് ചോക്ലേറ്റ് ബാര്‍ക്ക് ഉണ്ടാക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ