വൈറലായി മോദിക്കൊപ്പം പുടിന്റെ ഹോം ടൂര്‍

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലെ കണ്ടന്റാണ് ഹോം ടൂര്‍. സെലിബ്രിറ്റികളുടെ ഹോം ടൂര്‍ ആണെങ്കില്‍ പറയുകയേ വേണ്ട.

എപി

റഷ്യയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് പുടിന്റെ വീട് കാണുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

എപി

ഗോള്‍ഫ് ക്ലബ്ബുകളില്‍ സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന ഗോള്‍ഫ് കാര്‍ട്ടിലാണ് ഇരുവരും വീടും പരിസരവും ചുറ്റിക്കണ്ടത്. പുടിന്‍ തന്നെയാണ് ഡ്രൈവ് ചെയ്തതും.

എപി

വാഹനത്തിന്റെ പിന്‍സീറ്റില്‍ പ്രതിനിധി സംഘത്തിലെ രണ്ട് പേരും ഉണ്ടായിരുന്നു.

എപി

മോസ്‌കോയ്ക്ക് സമീപം നോവോ ഒഗാര്‍യോവിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി.

എപി

ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ എന്നാണ് പുടിന്റെ വസതി സന്ദര്‍ശനത്തെ മോദി വിശേഷിപ്പിച്ചത്.

എപി

ഇരുനേതാക്കളും ആലിംഗനം ചെയ്യുന്ന ചിത്രങ്ങളും മോദി എക്‌സില്‍ പങ്കുവെച്ചു.

എപി

മോസ്‌കോയിലെ ഇന്ത്യക്കാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് മോദി പുടിന്റെ വസതിയിലെത്തിയത്.

എപി

പരിഭാഷകരുടെ സഹായത്തോടെയാണ് ഇരുവരും സംസാരിച്ചതെങ്കിലും ഒറ്റക്കുണ്ടായിരുന്ന സമയവും ഉണ്ടായിരുന്നു. ഈ സമയത്ത് ഇംഗ്ലീഷിലായിരിക്കാം സംസാരിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ