ഉറക്കം കിട്ടാൻ ബെസ്റ്റാ! കിടക്കുന്നതിന് മുൻപ് കഴിക്കാവുന്ന 7 ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പാല്‍

മെച്ചപ്പെട്ട ഉറക്കത്തിന് രാത്രി കിടക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് പാല്‍ ചെറുചൂടോടെ കുടിക്കുന്നത് നല്ലത്. പാലില്‍ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ട്രിപ്‌റ്റോഫാനും അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്.

ബദാം

ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ബദാം പതിവായി കഴിക്കുന്നത് നല്ലതാണ്. ഇവയില്‍ വിറ്റാമിന്‍ ബി, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കും.

വാഴപ്പഴം

മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് വാഴപ്പഴം. ഇവ പേശികളെ വിശ്രമിക്കാന്‍ സഹായിക്കുന്നതിലൂടെ മെച്ചപ്പെട്ട ഉറക്കം പ്രോത്സാഹിപ്പിക്കുന്നു.

ചെറിപ്പഴം

ചെറിപ്പഴത്തില്‍ മെലറ്റോണിന്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഇവയില്‍ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ സെറാട്ടോണിന്‍ അടങ്ങിയിട്ടുണ്ട്. ഇവ മെച്ചപ്പെട്ട ഉറക്കത്തെ പ്രോത്സാഹിപ്പിക്കും.

ഓട്‌സ്

ഓട്‌സില്‍ നാരുകളുള്ള കാര്‍ബോഹൈഡ്രേറ്റും മെലാറ്റോണിനും അടങ്ങിയിട്ടുണ്ട്. ഓട്‌സ് കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

കിവി

കിടക്കുന്നതിന് മുമ്പ് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് കിവിപ്പഴം. കിവിപ്പഴത്തില്‍ സെറോടോണിൻ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെ പ്രോത്സാഹിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ