കമല്‍ ഹാസന് 150 കോടി; 'ഇന്ത്യന്‍ 2' താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യന്‍ 2 പ്രേക്ഷകരിലേക്ക് എത്തുകയാണ്.

ഇന്ത്യന്‍ 2 പോസ്റ്റര്‍ | ഫെയ്സ്ബുക്ക്

1996ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഇന്ത്യന്‍ രണ്ടാം ഭാഗമാണ് ചിത്രം. കമല്‍ഹാസന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കറാണ്.

ഇന്ത്യന്‍ 2 ടീം | ഫെയ്സ്ബുക്ക്

കമല്‍ഹാസന്‍

ചിത്രത്തില്‍ അഭിനയിക്കാന്‍ കമല്‍ഹാസന്‍ വാങ്ങിയത് 150 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം ഭാഗത്തിനും കൂട്ടിയുള്ളതാണ് പ്രതിഫലം.

കമല്‍ഹാസന്‍ | ഫെയ്സ്ബുക്ക്

ശങ്കര്‍

ഇന്ത്യന്‍ 2 സിനിമ ചെയ്യാന്‍ ശങ്കര്‍ വാങ്ങിയത് 50 കോടി രൂപയാണ്.

ശങ്കര്‍ | ഫെയ്സ്ബുക്ക്

സിദ്ധാര്‍ഥ്

ചിത്രത്തില്‍ ശക്തമായ വേശത്തിലെത്തുന്ന താരമാണ് സിദ്ധാര്‍ഥ്. ചിത്രത്തില്‍ അഭിനയിക്കാന്‍ താരം വാങ്ങിയത് 4 കോടിയാണ്.

സിദ്ധാര്‍ഥ് | ഫെയ്സ്ബുക്ക്

കാജല്‍ അഗര്‍വാള്‍

കാജലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. താരത്തിന്റെ പ്രതിഫലം മൂന്ന് കോടി രൂപയാണ്.

കാജല്‍ അഗര്‍വാള്‍ | ഫെയ്സ്ബുക്ക്

രാകുല്‍ പ്രീത് സിങ്

സിദ്ധാര്‍ഥിന്റെ നായികയായാണ് രാകുല്‍ പ്രീത് ചിത്രത്തില്‍ എത്തുന്നത്. രണ്ട് കോടിയാണ് നടിയുടെ പ്രതിഫലം.

രാകുല്‍ പ്രീത് സിങ് | ഫെയ്സ്ബുക്ക്

എസ്‌ജെ സൂര്യ

മൂന്നാം ഭാഗത്തില്‍ പ്രധാന വില്ലനായി എത്തുന്ന എസ്‌ജെ സൂര്യ ഇന്ത്യന്‍ 2വില്‍ അതിഥി വേഷത്തിലാണ് എത്തുന്നത്. 50 ലക്ഷം രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്.

എസ്‌ജെ സൂര്യ | ഫെയ്സ്ബുക്ക്

പ്രിയ ഭവാനി ശങ്കര്‍

ചിത്രത്തില്‍ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്. 30 ലക്ഷം രൂപയാണ് താരത്തിന് പ്രതിഫലമായി ലഭിച്ചത്.

പ്രിയ ഭവാനി ശങ്കര്‍ | ഫെയ്സ്ബുക്ക്

അനിരുദ്ധ് രവിചന്ദര്‍

അനിരുദ്ധാണ് ചിത്രത്തില്‍ സംഗീതം നല്‍കിയിരിക്കുന്നത്. 10 കോടി രൂപയാണ് ചിത്രത്തിനായി താരം വാങ്ങിയത്.

അനിരുദ്ധ് രവിചന്ദര്‍ | ഫെയ്സ്ബുക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ