എംബാപ്പെയെ അവതരിപ്പിച്ച് റയൽ, മൊറാറ്റ മിലാനിൽ

സമകാലിക മലയാളം ഡെസ്ക്

കിലിയൻ എംബാപ്പെ- പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരത്തിന്റെ റയൽ മാഡ്രിഡിലേക്കുള്ള വരവ് നേരത്തെ തന്നെ ഉറപ്പായതാണ്. എംബാപ്പെയെ കഴിഞ്ഞ ദിവസം റയൽ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചു

കിലിയൻ എംബാപ്പെ | എക്സ്

ആൽവരോ മൊറാറ്റ- യൂറോ വിജയത്തിനു പിന്നാലെ സ്പെയിൻ നായകൻ ആൽവരോ മൊറാറ്റ ഇറ്റാലിയൻ കരുത്തരായ എസി മിലാനിൽ. അത്‍ലറ്റിക്കോ മാഡ്രിഡിൽ നിന്നാണ് താരം എത്തുന്നത്

ആൽവരോ മൊറാറ്റ | എക്സ്

ജാവോ ഫലീഞ്ഞ- പോർച്ചു​ഗലിന്റെ ഫുൾഹാം താരം ജാവോ ഫലീഞ്ഞ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിൽ. ഡിഫൻസീവ് മി‍ഡ്ഫീൽഡറായ താരത്തെ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ തന്നെ ടീം സ്വന്താമാക്കി

ജാവോ ഫലീഞ്ഞ | എക്സ്

ലെനി യോറോ- ലിൽ താരവും ഫ്രഞ്ച് പ്രതിരോധക്കാരനുമായ ലെനി യോറോ ഇം​ഗ്ലീഷ് പ്രീമിയർ ലീ​​ഗ് കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക്. താരവും ക്ലബും തമ്മിൽ കരാറിലെത്തിയതായി റിപ്പോർട്ടുകൾ

ലെനി യോറോ | എക്സ്

മാസൻ ​ഗ്രീൻവുഡ്- മാഞ്ചസ്റ്റർ യുനൈറ്റഡ് താരം മാസൻ ​ഗ്രീൻവുഡ് ഫ്രഞ്ച് ക്ലബ് മാഴ്സയിൽ. 2018 മുതൽ യുനൈറ്റഡിലുള്ള താരം ​ഗെറ്റാഫെയ്ക്കായി ലോണിൽ കളിക്കുകയായിരുന്നു

മാസൻ ​ഗ്രീൻവുഡ് | എക്സ്

വിക്ടർ ഒസിമൻ- നൈജീരിയയുടെ നാപ്പോളി സ്ട്രൈക്കർ വിക്ടർ ഒസിമൻ പിഎസ്ജിയിലേക്ക്. ക്ലബ് താരവുമായി കരാർ ഒപ്പ് വയ്ക്കുന്നതിനു അരികിൽ

വിക്ടർ ഒസിമൻ | എക്സ്

റൊമേലു ലുകാകു- ചെൽസി താരം റൊമേലു ലുകാകു നാപ്പോളിയിലേക്ക്. മുൻ ചെൽലി പരിശീലകൻ അന്റോണിയോ കോണ്ടെയുടെ കീഴിൽ വീണ്ടും പന്ത് തട്ടാനാണ് ബെൽജിയം താരം ഒരുങ്ങുന്നത്

റൊമേലു ലുകാകു | എക്സ്
എംബാപ്പെ | എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates