മുടിയില്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

സമകാലിക മലയാളം ഡെസ്ക്

അമിതമായി ഷാംപൂ ഉപയോഗിക്കുന്നത് തലയിലെ സ്വാഭാവിക എണ്ണ കുറയാനും മുടി വരണ്ടതാകാനും പൊട്ടി പോകാനുമിടയാക്കുന്നു. ആഴ്ചയില്‍ രണ്ടോ മൂന്ന് തവണ മാത്രം ഷാംപൂ ഉപയോഗിക്കുക

ഷാംപൂ ഉപയോഗിച്ച ശേഷം കണ്‍ണ്ടീഷണര്‍ ഉപയോഗിക്കാന്‍ മറക്കരുത്. ഇത് നിങ്ങളുടെ മുടിയുടെ ഈര്‍പ്പം ലോക് ചെയ്യാനും മുടി പൊട്ടുന്നത് തടയാനും സഹായിക്കും.

ചൂടു വെള്ളത്തില്‍ തലമുടി കഴുകുന്നത് തലയിലെ സ്വാഭാവിക എണ്ണ ഇല്ലാതാക്കാന്‍ കാരണമാകുന്നു. കൂടാതെ മുടിയെ വരണ്ടതാക്കും.

മുടി വലിച്ചു മുറുക്കികെട്ടുന്നതും മുടി കൊഴിച്ചിലിനും മുടി പൊട്ടിപോകുന്നതിനും കാരണമാകും.

ആരോഗ്യമുള്ള മുടിക്ക് ഏറ്റവും ആവശ്യം ആരോഗ്യമുള്ള തലയോട്ടിയാണ്. അതിനാല്‍ തലയോട്ടി ഡ്രൈ ആവാതെയിരിക്കാൻ സൂക്ഷിക്കുക

മുടി നിരന്തരം കളര്‍ ചെയ്യുന്നതും മെറ്റ് കെമിക്കല്‍ ചികിത്സകള്‍ ചെയ്യുന്നതും മുടിയുടെ ആരോഗ്യം മോശമാക്കും.