പൊണ്ണത്തടി കുറയ്ക്കാന്‍ ഈ വെള്ളം കുടിക്കാം

സമകാലിക മലയാളം ഡെസ്ക്

ജീരക വെള്ളം

രാവിലെ ജീരക വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം വര്‍ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

പെരുംജീരക വെള്ളം

പെരുംജീരകം ഇട്ട് കുതിര്‍ത്ത വെള്ളം രാവിലെ കുടിക്കുന്നത് അമിത ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

കറുവപ്പട്ട വെള്ളം

കറുവപ്പട്ട ഇട്ട് തലേന്ന് കുതിര്‍ത്ത വെച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും മെറ്റാബോളിസം വര്‍ധിക്കാനും സഹായിക്കും.

ഉലുവ വെള്ളം

തലേന്ന് ഉലുവ ഇട്ടു തിളപ്പിച്ച വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പിനെ ശമിപ്പിക്കാന്‍ സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും.

ഇഞ്ചി വെള്ളം

ഇഞ്ചി വെള്ളം കുടിക്കുന്നത് അധികമായ കൊഴുപ്പ് നീക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.