ഉറപ്പായും കണ്ടിരിക്കേണ്ട ഏഴ് മണിരത്‌നം ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

68ാം പിറന്നാള്‍ ആഘോഷിക്കുകയാണ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മണിരത്‌നം. നിരവധി സൂപ്പര്‍ഹിറ്റുകളാണ് മണിരത്‌നം മാജിക്കില്‍ നമുക്ക് കിട്ടിയിട്ടുള്ളത്. മണിരത്‌നത്തിന്റെ ഉറപ്പായും കണ്ടിരിക്കേണ്ട ഏഴ് ചിത്രങ്ങള്‍

മണിരത്‌നം

മൗനരാഗം (1986)

മണിരത്‌നം എഴുതി സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമയാണ് മൗനരാഗം. രേവതിയും മോഹനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിന് മികച്ച തമിഴ് ചിത്രത്തിനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചിരുന്നു.

നായകന്‍(1987)

കമല്‍ഹാസനെ നായകനാക്കി മണിരത്‌നം ഒരുക്കിയ ക്രൈം ഡ്രാമ. ബോംബെ അധോലോകത്തെ ഒരുകാലത്ത് അടക്കി വാണിരുന്ന വരദരാജ മുതലിയാരുടെ ജീവിതമാണ് ചിത്രത്തിന് ആധാരമായത്. ക്ലാസിക് ചിത്രമായാണ് നായകന്‍ കാണക്കാക്കുന്നത്.

ഇരുവര്‍ (1997)

തമിഴ്‌നാട് രാഷ്ട്രീയത്തെ അടക്കിവാണിരുന്ന എംജിആര്‍, എം കരുണാനിധി, ജയലളിത എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. മോഹന്‍ലാലാണ് എംജിആറിന്റെ വേഷത്തിലെത്തിയത്. ചിത്രം വലിയ നിരൂപക പ്രശംസ നേടി.

ദളപതി (1991)

രജനീകാന്തിനേയും മമ്മൂട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി മണി രത്‌നം ഒരുക്കിയ ഗ്യാങ്സ്റ്റര്‍ ഡ്രാമ. മഹാഭാരതത്തിലെ കര്‍ണന്റേയും ദുര്യോദനന്റേയും സൗഹൃദമാണ് ചിത്രത്തിന് ആധാരമായത്.

ബോംബെ (1995)

മണിരത്‌നം എഴുതി സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമയാണ്. അരവിന്ദ് സ്വാമിയും മനീഷ കൊയിരാളയുമാണ് പ്രധാന വേഷത്തിലെത്തിയത്. മിശ്ര വിവാഹവും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറഞ്ഞത്.

അലൈപ്പായുതെ (2000)

മാധവനും ശാലിനിയും പ്രധാന വേഷത്തിലെത്തിയ ചിത്രം. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പറഞ്ഞ ചിത്രം ഒരു റൊമാന്റിക് ഡ്രാമയാണ്.

രാവണന്‍ (2010)

തമിഴിലും ഹിന്ദിയിലുമായി സംവിധാനം ചെയ്ത ചിത്രം. തമിഴില്‍ വിക്രവും ഹിന്ദിയില്‍ അഭിഷേക് ബച്ചനുമാണ് പ്രധാന വേഷത്തിലെത്തിയത്. ഐശ്വര്യ റായ് ആയിരുന്നു നായിക. പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയിരുന്നു. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.