ലോകത്തെ പത്ത് സമ്പന്ന ന​ഗരങ്ങൾ

സമകാലിക മലയാളം ഡെസ്ക്

1. ജപ്പാനിലെ ടോക്കിയോ നഗരമാണ് ഒന്നാം സ്ഥാനത്ത്. 1,52,000 കോടി ഡോളറാണ് ടോക്കിയോ നഗരത്തിന്റെ ജിഡിപി

2. അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിന്റെ ജിഡിപി 1,21,000 കോടി ഡോളറാണ്.

3.അമേരിക്കയിലെ തന്നെ ലോസ് ഏഞ്ചല്‍സ് ആണ് മൂന്നാം സ്ഥാനത്ത്. 78,970 കോടി ഡോളറാണ് നഗരത്തിന്റെ ജിഡിപി

4.ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോള്‍ നഗരമാണ് നാലാം സ്ഥാനത്ത്. 77,930 കോടി ഡോളറാണ് നഗരത്തിന്റെ ജിഡിപി

5.ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടന്റെ ജിഡിപി 73,120 കോടി ഡോളറാണ്.

6. ഫ്രഞ്ച് തലസ്ഥാനമായ പാരീസ് ആണ് സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്ത്. 66,920 കോടി ഡോളറാണ് നഗരത്തിന്റെ ജിഡിപി.

7. ജപ്പാനിലെ ഒസാക്കയാണ് ഏഴാം സ്ഥാനത്ത്. 65,480 കോടി ഡോളറാണ് ജിഡിപി.

8. അമേരിക്കയിലെ ചിക്കാഗോയാണ് സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്ത്. 52,460 കോടി ഡോളറാണ് ജിഡിപി.

9. റഷ്യയിലെ മോസ്‌കോ നഗരമാണ് തൊട്ടുപിന്നില്‍. 52010 കോടി ഡോളറാണ് ജിഡിപി.

10. ചൈനയിലെ ഷാങ്ഹായ് ആണ് സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്ത്. 51650 കോടി ഡോളറാണ് ജിഡിപി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ