തെരഞ്ഞെടുപ്പ് ചൂടിൽ കാണാൻ പറ്റിയ 7 മലയാളം സിനിമകൾ

സമകാലിക മലയാളം ഡെസ്ക്

സമൂഹം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 1993 ചിത്രം. സുഹാസിനിയും സുരേഷ് ഗോപിയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. സുഹാസിനി അഭിനയിച്ച രാജലക്ഷ്മി എംഎല്‍എയായി മത്സരിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

ഉണ്ട

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത പ്രദേശത്തിലേക്ക് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.

വെള്ളിമൂങ്ങ

കോമഡി പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ ബിജു മേനോനാണ് നായകനായി എത്തിയത്. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്തത്. മാമച്ചന്‍ എന്ന അവിവാഹിതനായ രാഷ്ട്രീയക്കാരന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

ലയണ്‍

ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപാണ് നായകനായി എത്തി. മന്ത്രിയായ അച്ഛന് എതിരെ മകന്‍ മത്സരിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.

ഭൂമിയിലെ രാജാക്കന്മാര്‍

1987ല്‍ പുറത്തിറങ്ങിയ ചിത്രം തമ്പി കണ്ണന്താനമാണ് സംവിധാനം ചെയ്തത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, മാലിനി തുടങ്ങിയവാണ് പ്രധാന വേഷത്തിലെത്തിയത്. രാജകുടുംബാംഗമായ മഹേന്ദ്ര വര്‍മ(മോഹന്‍ലാല്‍) രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതാണ് കഥ.

പാപ്പി അപ്പച്ചാ

ഒരു ഗ്രാമത്തിലെ അച്ഛന്റേയും മകന്റേയും ജീവിതം പറഞ്ഞ ചിത്രം. ദിലീപും ഇന്നസെന്റുമാണ് പ്രധാന വേഷം ചെയ്തത്. ദിലീപിന്റെ പാപ്പി എന്ന കഥാപാത്രം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും തുടന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം

ക്ലാസ്‌മേറ്റ്‌സ്

കലാലയ രാഷ്ട്രീയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ്, ജയസൂര്യ, കാവ്യ മാധവന്‍ തുടങ്ങിയവരാണ് പ്രധാന വേഷം ചെയ്തത്. കോളജ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ ഇവരുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രം.