കൊമ്പന് മുന്നില്‍ വമ്പന്മാര്‍ അടിപതറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം മണ്ഡലത്തില്‍ തുടര്‍ച്ചയായി നാലാം തവണയാണ് ശശി തരൂര്‍ വിജയിച്ചത്

ഇത്തവണ ശക്തമായ ത്രികോണ മത്സരത്തില്‍ മുന്‍ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിനെയും മുന്‍ എംപിയായ പന്ന്യന്‍ രവീന്ദ്രനെയുമാണ് പരാജയപ്പെടുത്തിയത്

ഐക്യരാഷ്ട്രസഭയുടെ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന ശശി തരൂര്‍ 2006ല്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ച് പരാജയപ്പെടുകയായിരുന്നു

2009ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശശി തരൂര്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ സഹമന്ത്രിയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ