മുഖത്തെ പാടുകള്‍ മാറ്റാന്‍ പ്രകൃതിദത്ത വഴികള്‍

സമകാലിക മലയാളം ഡെസ്ക്

മഞ്ഞള്‍

മഞ്ഞളില്‍ അടങ്ങിയ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി-ഓക്‌സിഡന്‌റ് ഗുണങ്ങള്‍ പിഗ്മെന്‍റെഷന്‍ കുറയ്ക്കും. വെള്ളം അല്ലെങ്കില്‍ റോസ് വാട്ടര്‍ ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ മഞ്ഞള്‍ മുഖത്ത് 15-20 മിനിറ്റ് തേച്ചുപിടിപ്പിച്ച ശേഷം കഴുകികളയാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ ചര്‍മ്മത്തിലെ പിഗ്മെന്‍റെഷന്‍ തടയാന്‍ സഹായിക്കുന്ന ഇജിസിജി അടങ്ങിയിട്ടുണ്ട്. ഇവ മുഖത്ത് പുരട്ടുന്നത് പിഗ്മെന്‍റെഷന്‍ മാറാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ

പിഗ്മെന്‍റെഷന്‍ ഒഴിവാക്കാനുള്ള പ്രകൃതിദത്ത മാര്‍ഗമാണ് കാറ്റാര്‍വാഴ. രാത്രി കറ്റാര്‍വാഴ നേരിട്ട് മുഖത്ത് പുരട്ടിയ ശേഷം അടുത്ത ദിവസം രാവിലെ കഴുകി കളയാം.

തക്കാളി

തക്കാളിയില്‍ അടങ്ങിയ ലൈക്കോപീന്‍ ചര്‍മ്മ തിളങ്ങാന്‍ സഹായിക്കും. തക്കാളി നീര് മുഖത്ത് പുരട്ട് 15-20 മിനിറ്റിന് ശേഷം കഴുകി കളയുന്നത് പിഗ്മെന്‍റെഷന്‍ മാറാന്‍ സഹായിക്കും

പാല്‍

പാല്‍ അടങ്ങിയ ലാക്ടിക് ആസിഡ് മോശമായ കോശങ്ങള്‍ നീക്കം ചെയ്ത് പിഗ്മെന്റെഷന്‍ നീക്കം സഹായിക്കും.