എന്താണ് മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്?, നേട്ടങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഒരു വനിതയ്ക്ക് സ്വന്തമായോ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാവിനോ അക്കൗണ്ട് തുറക്കാവുന്നതാണ്

കുറഞ്ഞത് ആയിരം രൂപയോ നൂറ് രൂപയുടെ ഗുണിതങ്ങളായി പരമാവധി രണ്ടുലക്ഷം രൂപ വരെ അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഒരു അക്കൗണ്ടിലോ ഒന്നിലധികം അക്കൗണ്ടുകളായോ നിക്ഷേപിക്കാനും സൗകര്യം.

അക്കൗണ്ട് തുടങ്ങിയ തീയതി മുതല്‍ രണ്ട് വര്‍ഷമായിരിക്കും അക്കൗണ്ടിന്റെ കാലാവധി. 7.5 ശതമാനമാണ് പലിശനിരക്ക്. ത്രൈമാസ അടിസ്ഥാനത്തില്‍ കണക്കാക്കി അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും.

ആറുമാസം പൂര്‍ത്തിയായ അക്കൗണ്ടുകള്‍ക്ക് 5.5ശതമാനം പലിശനിരക്കില്‍ കാലാവധിക്ക് മുന്‍പ് തുക പൂര്‍ണമായും പിന്‍വലിക്കാവുന്നതാണ്.

മരണം/ജീവന്‍ അപകടപ്പെടുത്തുന്ന രോഗങ്ങളുടെ ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് 7.5 ശതമാനം പലിശനിരക്കില്‍ കാലാവധിക്ക് മുന്‍പ് തുക പൂര്‍ണമായി പിന്‍വലിക്കാവുന്നതാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ