മികച്ച ഓര്‍മ്മശക്തിയുള്ള 5 മൃഗങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ആന

അസാധാരണ ഓര്‍മ്മ ശക്തിയുള്ള മൃഗങ്ങളില്‍ ഒന്നാണ് ആന. അവയ്ക്ക് അവയുടെ സഞ്ചാര പാതയും ശബ്ദങ്ങളും തിരച്ചറിയാനും ഓർത്തുവെക്കാനുമുള്ള കഴിവുണ്ട്.

ഡോള്‍ഫിന്‍

ഡോള്‍ഫിനുകളുടെ ഓര്‍മ്മശക്തി വളരെ വലുതാണ്. അവയ്ക്ക് മറ്റു ഡോള്‍ഫിനുകളുടെ ശബ്ദം എത്ര വര്‍ഷം കഴിഞ്ഞാലും തിരിച്ചറിയാന്‍ സാധിക്കും.

ചിമ്പാന്‍സി

മികച്ച ഓർമ്മ ശക്തിയുള്ള മൃ​ഗമാണ് ചിമ്പാന്‍സി. ഇവയ്‌ക്ക് അക്കങ്ങളും വസ്തുക്കളും മനുഷ്യരെക്കാൾ ഓര്‍ത്തുവെക്കാനുള്ള കഴിവുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു.

തിമിം​ഗലം

മികച്ച ഓര്‍മ്മശക്തിയുള്ള മറ്റൊരു മൃഗമാണ് തിമിംഗലം. കാലാവസ്ഥാമാറ്റാത്തിന്റെ അടിസ്ഥാനത്തില്‍ പലായനം ചെയ്യേണ്ടതിന് സമുദ്ര പാത ഓര്‍ത്തുവെക്കാന്‍ ഇവയ്ക്ക് കഴിയും.

കുതിര

കുതിരകള്‍ക്ക് സഞ്ചാരപാത തിരിച്ചറിയാനും അത് ഓര്‍ത്തുവെക്കാനുമുള്ള കഴിവുണ്ട്. കൂടാതെ മനുഷ്യരുമായി അടുപ്പമുള്ള മൃഗം കൂടിയാണ് കുതിര.