മുടി തഴച്ചു വളരും; ഈ 5 എണ്ണകള്‍ പരീക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡും വിറ്റാമിന്‍ ഇ-യും അടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും മുടി പെട്ടെന്ന് വളരുന്നതിനും സഹായിക്കും

ആല്‍മണ്ട് ഓയില്‍

മുടി കൊഴിച്ചില്‍ തടയുന്നതിനും മുടി ബലമുള്ളതാക്കുന്നതിനും സഹായിക്കുന്ന ഫാറ്റി ആസിഡുകള്‍ ആല്‍മണ്ട് ഓയില്‍ സമൃദ്ധമാണ്. ഇത് നിത്യവും ഉപയോഗിക്കുന്നത് മുടി വളരാന്‍ സഹായിക്കും.

റോസ്‌മേരി ഓയില്‍

മുടി കൊഴിച്ചില്‍ മാറാനും മുടി നന്നായി വളരാനും റോസ്‌മേരി ഓയില്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഇവയില്‍ അടങ്ങിയ ആന്റി-ഇന്‍ഫ്ലമെറ്ററി ഗുണങ്ങളും വിറ്റാമിന്‍ ഇ-യും മുടി വളരാന്‍ സഹായിക്കും.

അര്‍ഗന്‍ ഓയില്‍

അര്‍ഗന്‍ ഓയിലില്‍ ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, ആന്റി-മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളരാന്‍ സഹായിക്കുന്നു. അര്‍ഗന്‍ ഓയിന്‍ വെള്ളിച്ചെ ചേര്‍ന്ന് നേര്‍പ്പിച്ച് ഉപയോഗിക്കാം.

ആവണക്കെണ്ണ

ആവണക്കെണ്ണയിലില്‍ റിസിനോലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിച്ച് മുടി വളരാന്‍ സഹായിക്കും.