മോദി സര്‍ക്കാരിലെ ഏഴു വനിതാ മന്ത്രിമാര്‍; പരിചയപ്പെടാം

സമകാലിക മലയാളം ഡെസ്ക്

നിര്‍മല സീതാരാമന്‍

ക്യാബിനറ്റ് മന്ത്രിമാരാകുന്നത് നിര്‍മല സീതാരാമനും അന്നപൂര്‍ണ ദേവിയും. നിര്‍മല സീതാരാമന്‍ കഴിഞ്ഞ രണ്ടു മോദി മന്ത്രിസഭകളിലായി പ്രതിരോധം, ധനം എന്നി വകുപ്പുകള്‍ കൈകാര്യം ചെയ്തു. പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത രണ്ടാമത്തെ വനിത. തമിഴ്‌നാട് മധുര സ്വദേശിനി. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗം.

പിടിഐ

അന്നപൂര്‍ണ ദേവി

കഴിഞ്ഞ സര്‍ക്കാരില്‍ വിദ്യാഭ്യാസ സഹമന്ത്രി. ഝാര്‍ഖണ്ഡിലും ബിഹാറിലും മന്ത്രിയായിരുന്നു. ആര്‍ജെഡിയില്‍ നിന്ന് ബിജെപിയിലെത്തി. കൊഡര്‍മ എംപി. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം.

സാവിത്രി ഠാക്കൂര്‍

മധ്യപ്രദേശില്‍ നിന്നുള്ള നേതാവ്. ധര്‍ ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സാവിത്രി ഠാക്കൂര്‍ 2014ലാണ് ഇതിന് മുന്‍പ് ജയിച്ചത്. 2019ല്‍ പരാജയപ്പെട്ട സാവിത്രി ഇത്തവണ രണ്ടുലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

അനുപ്രിയാസിങ് പട്ടേല്‍

കഴിഞ രണ്ടു സര്‍ക്കാരുകളിലും സഹമന്ത്രി. അപ്‌നാദള്‍ സോനേലാല്‍ പാര്‍ട്ടി അധ്യക്ഷ. യുപിയിലെ മിര്‍സാപുര്‍ എംപി. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും എംബിഎയും.

ശോഭ കരന്തലാജെ

കഴിഞ്ഞ സര്‍ക്കാരില്‍ കൃഷി സഹമന്ത്രി. ബാംഗ്ലൂര്‍ നോര്‍ത്തില്‍ നിന്ന് ജയം. നേരത്തെ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിലും മന്ത്രിയായിരുന്നു. സോഷ്യോളജിയിലും സാമൂഹിക പ്രവര്‍ത്തനത്തിലും ബിരുദാനന്തര ബിരുദം.

നിമുബെന്‍ ബാബനിയ

ഗുജറാത്തിലെ ഭാവ്‌നഗര്‍ എംപി. മുന്‍ ഭാവ്‌നഗര്‍ മേയര്‍. മഹിളാ മോര്‍ച്ച ഉപാധ്യക്ഷയായിരുന്നു. അധ്യാപിക. ബിരുദവും ബിഎഡുമാണ് വിദ്യാഭ്യാസ യോഗ്യത.

രക്ഷാ ഖട്‌സെ

2014 മുതല്‍ മഹാരാഷ്ട്രയിലെ റാവേര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗം. മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ ഏക്‌നാഥ് ഖട്‌സെയുടെ മരുമകള്‍. കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ