പടികള്‍ കയറാന്‍ മടിക്കേണ്ട, ​ഗുണങ്ങളേറെ

സമകാലിക മലയാളം ഡെസ്ക്

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

പടികള്‍ കയറുന്ന ശീലം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഇത് മികച്ച കാര്‍ഡിയോവസ്‌കുലാര്‍ വ്യായാമമാണ്. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ സാധ്യതകള്‍ കുറയ്ക്കുന്നു.

പേശികളുടെ ബലം

പടികള്‍ കയറുന്നത് പതിവാക്കുന്നത് കാലുകളുടെ പേശിബലം വര്‍ധിപ്പിക്കും.

കലോറി കത്തിക്കും

പടികള്‍ കയറുന്നത് ശരീരത്തിലെ അമിതമായ കലോറി കത്തിക്കാന്‍ സഹായിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

എല്ലുകളുടെ ബലം

പടികള്‍ കയറുന്ന ശീലം നിങ്ങളുടെ എല്ലുകളുടെ ബലം കൂട്ടാന്‍ സഹായിക്കും.

മാനസിക സന്തോഷം

ശാരീരിക പ്രവര്‍ത്തനം എന്‍ഡോര്‍ഫിന്‍സ് ഉല്‍പാദിപ്പിക്കുകയും ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

ഊര്‍ജ്ജം

പടികള്‍ കയറുന്നതിന് കോശങ്ങളില്‍ ഓക്‌സിജന്‍ വിതരണം കൂട്ടും. ഇത് നിങ്ങളെ ഊര്‍ജ്ജസ്വലരായിരിക്കാന്‍ സഹായിക്കുന്നു.