സുനിത വില്യംസ് ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ എന്ന്?

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് സഞ്ചരിച്ച ബോയിങ് സ്റ്റാര്‍ലൈനറില്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങുകയായിരുന്നു.

ജൂണ്‍ 26 ന് തിരികെ മടങ്ങുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. ബോയിംഗ് സ്റ്റാര്‍ലൈനര്‍ രണ്ട് തവണ തകരാറുകള്‍ കാരണം യാത്ര മാറ്റിവെച്ചിരുന്നു.

ജൂണ്‍ 5നാണ് സുനിത വില്യംസും ക്രൂമേറ്റ് ബുച്ച് വില്‍മോറും ബഹിരാകാശത്ത് എത്തിയത്. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ യാത്രാ പരീക്ഷണത്തിന്റെ ഭാഗമായാണ് ഇരുവരും ബഹിരാകാശ നിലയത്തിലെത്തിയത്.

ജൂണ്‍ 22നാണ് ഇരുവരുടേയും യാത്ര നീട്ടിയതായി നാസ അറിയിക്കുന്നത്.

മൂന്നാമത്തെ ബഹിരാകാശ യാത്രയില്‍ അതിശയിപ്പിക്കുന്ന പേടകം എന്നാണ് സുനിത വില്യംസ് വിശേഷിപ്പിച്ചത്.

നാസ മാനേജര്‍മാര്‍ക്ക് സ്റ്റാര്‍ലൈനറിന്റെ സാങ്കേതിക തകരാറുകള്‍ അറിയാമായിരുന്നുവെന്നാണ് നിലവിലെ ആരോപണങ്ങള്‍

27 ദിവസത്തെ ഇന്ധനം മാത്രമാണ് അവശേഷിക്കുന്നതെന്നാണ് മറ്റ് ചില വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇതും ആശങ്കക്കിടയാക്കുന്നു.

നിലയവുമായി ബന്ധിപ്പിച്ചിരിക്കുന്ന പേടകത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തകരാറില്ലെന്നാണ് നാസ പറയുന്നത്.

ഹീലിയം ചോര്‍ച്ച തുടരുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും തിരിച്ചിറക്കം വൈകുന്നത്.