വരുന്നു ക്ലാസിക് ലെജെന്‍ഡ്‌സിന്റെ പുതിയ കരുത്തന്‍; 'ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650'

സമകാലിക മലയാളം ഡെസ്ക്

ജാവ, യെസ്ഡി ബ്രാന്‍ഡുകളുടെ നിര്‍മ്മാതാക്കളായ ക്ലാസിക് ലെജെന്‍ഡ്‌സിന്റെ മോട്ടോര്‍ സൈക്കിളായ ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 ഓഗസ്റ്റ് 15ന് ഇന്ത്യയില്‍ അവതരിപ്പിക്കും.

എക്സ്

50കളിലെയും 60കളിലെയും ക്ലാസിക് BSA ഗോള്‍ഡ് സ്റ്റാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ മോട്ടോര്‍ സൈക്കിള്‍.

എക്സ്

വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ടാങ്ക്, പരന്ന സീറ്റ്, വയര്‍-സ്പോക്ക്ഡ് വീലുകള്‍ എന്നിവയുള്‍പ്പെടെ പരമ്പരാഗതവും ആധുനികവുമായ ഡിസൈന്‍ ഘടകങ്ങളുടെ സംയോജനമാണ് ഈ മോട്ടോര്‍സൈക്കിളിന്റെ സവിശേഷത.

എക്സ്

ട്യൂബുലര്‍ സ്റ്റീല്‍ ഡ്യുവല്‍ ക്രാഡില്‍ ഫ്രെയിം, 41 എംഎം ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, പിന്‍വശത്ത് 5 സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റബിലിറ്റിയുള്ള ഇരട്ട ഷോക്കുകള്‍ തുടങ്ങിയ ആധുനിക ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുന്നു.

എക്സ്

BSA ഗോള്‍ഡ് സ്റ്റാര്‍ 650ല്‍ 320mm ഫ്രണ്ട് ഡിസ്‌ക്കും 255mm റിയര്‍ ഡിസ്‌ക്കും ബ്രെംബോ ടു-പിസ്റ്റണ്‍, സിംഗിള്‍-പിസ്റ്റണ്‍ ഫ്‌ലോട്ടിംഗ് കാലിപ്പറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.

എക്സ്

ഡ്യുവല്‍ ചാനല്‍ എബിഎസും 12 ലിറ്റര്‍ ഇന്ധന ടാങ്ക് കപ്പാസിറ്റിയും 213 കിലോ ഭാരവുമാണ് മോട്ടോര്‍ സൈക്കിളില്‍ ക്രമീകരിച്ചിരിക്കുന്നത്.

എക്സ്

652 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് DOHC, 4വാല്‍വ് എന്‍ജിനാണ് ബിഎസ്എ ഗോള്‍ഡ് സ്റ്റാറില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ എന്‍ജിന്‍ 6500 ആര്‍പിഎമ്മില്‍ 45 ബിഎച്ച്പി ഉത്പാദിപ്പിക്കുകയും 4000 ആര്‍പിഎമ്മില്‍ 55 എന്‍എം പരമാവധി ടോര്‍ക്ക് നല്‍കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എക്സ്