വാട്‌സ്ആപ്പില്‍ മെറ്റ എഐ സേവനം എങ്ങനെ ഉപയോഗിക്കാം?

സമകാലിക മലയാളം ഡെസ്ക്

വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ മെറ്റ എഐ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് ക്രമീകരണം.

ചാറ്റില്‍ ബ്ലൂ പര്‍പിള്‍ സര്‍ക്കിള്‍ ഐക്കണ്‍ ഉണ്ടോ എന്ന് നോക്കുക. ആപ്പില്‍ അപ്‌ഡേറ്റ് ലഭ്യമായാല്‍ എഐ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും.

തുടര്‍ന്ന് മെറ്റ എഐയോട് അറിയേണ്ട കാര്യങ്ങള്‍ ചോദിക്കാന്‍ കഴിയും. ഒന്നെങ്കില്‍ ലിസ്റ്റ് ആയി നല്‍കിയിരിക്കുന്നതില്‍ നിന്ന് ഒന്ന് തെരഞ്ഞെടുക്കുക. അല്ലെങ്കില്‍ മെസേജ് ചെയ്ത് വിവരങ്ങള്‍ തേടാവുന്ന വിധമാണ് ക്രമീകരണം.

അറിയേണ്ട വിവരങ്ങള്‍ ചോദിച്ച ശേഷം മുന്നോട്ടുപോകാന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്‌.

ഉദാഹരണമായി ഫൈവ് പ്രൊഫഷണല്‍ ബയോ ടിപ്പുകള്‍ ചോദിച്ചാല്‍ മുകളിൽ കാണുന്ന പോലെയാണ് ഉത്തരം വരിക.

വാട്സ്ആപ്പിന് പുറമേ മെറ്റയ്ക്ക് കീഴിലുള്ള ഫെയ്സ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയിലും എഐ സേവനം ലഭ്യമാണ്.

ഏറ്റവും നൂതനമായ മെറ്റയുടെ ലാര്‍ജ് ലാഗ്വേജ് മോഡലായ മെറ്റ ലാമ 3 ഉപയോഗിച്ചാണ് എഐ അസിസ്റ്റന്റ് വികസിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ