സമകാലിക മലയാളം ഡെസ്ക്
വിവാഹ ജീവിതത്തിലേക്ക്
പുതിയൊരു ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് നടി മീര നന്ദൻ.
കണ്ണന് മുന്നിൽ
ശനിയാഴ്ച ഗുരുവായൂരമ്പലത്തിൽ വച്ചായിരുന്നു മീരയുടെ കഴുത്തിൽ ശ്രീജു താലി ചാർത്തിയത്.
വിവാഹം
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
മൈ ലൈഫ്...
മൈ ലൈഫ് ആൻഡ് ലവ് എന്ന ക്യാപ്ഷനോടെയാണ് മീര തന്റെ ഇൻസ്റ്റഗ്രാമിലൂടെ വിവാഹച്ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
സിംപിൾ ലുക്കിൽ
സാധാരണ നമ്മൾ കണ്ടു ശീലിച്ച ഒരു വധുവായല്ല മീര എത്തിയിരിക്കുന്നത്. വളരെ സിംപിളായാണ് മീരയെ വിവാഹ ചിത്രങ്ങളിൽ കാണാനാവുക.
ബ്രൈഡൽ ലുക്ക്
ഓഫ് വൈറ്റ് നിറത്തിലെ സിംപിൾ സാരിയും എംബ്രോയ്ഡറി ബ്ലൗസുമായിരുന്നു മീരയുടെ ബ്രൈഡൽ ലുക്ക്. കല്ലുകൾ പതിപ്പിച്ച മാലയും മീര അണിഞ്ഞിരുന്നു.
ആശംസകൾ
താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് മീരയ്ക്കും ശ്രീജുവിനും വിവാഹമംഗളാശംസകൾ നേരുന്നത്.
കൂട്ടുകാരികൾ
മീരയുടെ ഉറ്റ സുഹൃത്തുക്കളായ നസ്രിയയും ആൻ അഗസ്റ്റിനും ശ്രിന്റയും വിവാഹത്തിനെത്തിയിരുന്നു.
റേഡിയോ ജോക്കി
ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തുവരികയാണ് മീരയിപ്പോൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക