മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടത്തില്‍ ഭേദഗതി; ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍

സമകാലിക മലയാളം ഡെസ്ക്

സിം സ്വാപ്പിങ് വഴിയുള്ള തട്ടിപ്പു തടയാന്‍ ലക്ഷ്യമിട്ട് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടത്തില്‍ ട്രായ് ഭേദഗതി വരുത്തി. ജൂലൈ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും.

ഇനി മുതല്‍ നഷ്ടപ്പെട്ടതോ കേടായതോ ആയ സിം കാര്‍ഡിനു പകരം പുതിയ സിം നേടിയാല്‍ ഏഴ് ദിവസത്തിനു ശേഷം ആ കണക്ഷന്‍ മറ്റൊരു സേവന ദാതാവിലേയ്ക്ക് പോര്‍ട്ട് ചെയ്യാന്‍ കഴിയും. നിലവില്‍ ഇത് പത്തു ദിവസമാണ്.

ഉടമ അറിയാതെ സിം കാര്‍ഡ് സ്വാപ് ചെയ്ത് തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഇതിനായി സേവന ദാതാവിനെ മാറ്റുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്

ഫോണ്‍ നമ്പറുകള്‍ പോര്‍ട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക്ക് പോര്‍ട്ടിങ് കോഡ് ഏഴ് ദിവസത്തെ കാലാവധി പൂര്‍ത്തിയാകും മുമ്പ് അപേക്ഷിച്ചാല്‍ കിട്ടില്ല.

പോര്‍ട്ട് ചെയ്യുന്നതിന് പത്തു ദിവസത്തെ കാലാവധി വച്ചതിനെ സേവന ദാതാക്കളില്‍ ചിലര്‍ അനുകൂലിച്ചപ്പോള്‍ മറ്റു ചിലരില്‍നിന്ന് എതിര്‍പ്പും ഉണ്ടായി. ഇതും കണക്കിലെടുത്താണ് ഭേദഗതി

ഫോണ്‍ നമ്പര്‍ മാറാതെ തന്നെ ഒരു ടെലികോം കമ്പനിയുടെ സേവനത്തില്‍ നിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറുന്ന സേവനമാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി

PORT സ്‌പേസ് 10 അക്ക നമ്പര്‍ നല്‍കി 1900 ലേക്ക് എസ്എംഎസ് അയച്ചാല്‍ യുപിസി ലഭിക്കും. ഈ യുപിസിയുമായി പുതിയ കമ്പനിയെ സമീപിച്ചാല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനാകും.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയില്‍ കൊണ്ടുവരുന്ന ഒമ്പതാമത്തെ ഭേദഗതിയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക