സമകാലിക മലയാളം ഡെസ്ക്
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം
ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ എയ്ഡന്‍ മാര്‍ക്രത്തിന് അത് റെക്കോര്‍ഡ് നേട്ടം
ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിലേക്ക് ദക്ഷിണാഫ്രിക്കന്‍ ടീമിനെ എത്തിച്ച ചരിത്രത്തിലെ ആദ്യ ക്യാപ്റ്റന്‍ എന്ന ഒരിക്കലും മായാത്ത റെക്കോര്‍ഡ്
ആദ്യ ലോക കിരീടമെന്നതിനൊപ്പം മാര്‍ക്രവും സംഘവും ലക്ഷ്യമിടുന്നത് ആദ്യ ഐസിസി കിരീടമെന്ന പെരുമയും
ഏകദിന, ടി20 ലോകകപ്പുകളില്‍ ഇക്കാലം വരെ ദക്ഷിണാഫ്രിക്ക സെമിക്ക് അപ്പുറം പോയിട്ടില്ല
1992ലാണ് അവര്‍ ആദ്യമായി ലോകകപ്പ് കളിച്ചത്. അന്ന് അവര്‍ സെമിയിലെത്തിയെങ്കിലും വിചിത്ര മഴ നിയമം വഴി മുടക്കി
1999ലും അവര്‍ സെമിയിലെത്തി. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ പോരാട്ടം ടൈ കെട്ടിയതോടെ മുന്‍ ജയത്തിന്റെ ആനുകൂല്യം ഓസീസിനെ തുണച്ചു. 2007ലും 2015ലും 2023ലും അവരെ സെമി നിര്‍ഭാഗ്യം പിന്തുടര്‍ന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക