ലോകത്തിൽ ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സ് ഉള്ള രാജ്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ (39 %)

ലോകത്തിൽ ഏറ്റവുമധികം സസ്യാഹാരം കഴിക്കുന്നവർ ഇന്ത്യയിലാണ്. ഇന്ത്യയിലെ മൊത്തം കണക്കെടുത്താൽ 39 ശതമാനം സസ്യാഹാരം കഴിക്കുന്നവരാണ്. ബിസി ആറാം നൂറ്റാണ്ടിൽ ബുദ്ധമതവും ജൈനമതവും നിലവിൽ വന്നതിന് ശേഷമാണ് ഇന്ത്യയിൽ സസ്യാഹാരം പ്രചാരത്തിലെത്തിയതെന്നാണ് പഠനങ്ങൾ പറയുന്നത്.

ബ്രസീൽ (14%)

സസ്യാഹാരികൾ ഏറ്റവും കൂടുതലുള്ള ഏക തെക്കേ അമേരിക്കൻ രാജ്യം ബ്രസീൽ ആണ്. 14 ശതമാനമാണ് ഇവിടെ സസ്യാഹാരം കഴിക്കുന്നവരുടെ കണക്ക്. രാജ്യത്തെ സസ്യാഹാരികളിൽ ഭൂരിഭാഗവും ബ്രസീലിൻ്റെ മധ്യ-തെക്കൻ ഭാഗത്തുള്ളവരാണ്.

ഇസ്രയേൽ (13%)

ഇസ്രായേലിലെ ജനസംഖ്യയുടെ 13% സസ്യാഹാരികളാണ്. ഇവിടെ സസ്യാഹാരം ജീവിതശൈലി തെരഞ്ഞെടുപ്പായി മാറികൊണ്ടിരിക്കുകയാണ്. സസ്യാഹാരികളായ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ് ഇസ്രയേൽ.

തായ്‌വാൻ (13%)

തായ്‌വാനിലെ ജനസംഖ്യയുടെ 13 ശതമാനം സസ്യാഹാരമാണ് തെരഞ്ഞെടുക്കുന്നത്. ഹോക്കിൻ, ഹക്ക, ബുദ്ധമത സസ്യാഹാര രീതികൾ രാജ്യത്ത് സസ്യാധിഷ്ഠിത സംസ്കാരം വളർത്തിയെടുക്കാൻ സഹായിച്ചിട്ടുണ്ട്.

ഓസ്ട്രേലിയ (12%)

ഓസ്ട്രേലിയയിൽ സസ്യാഹാരികളുടെ എണ്ണം ക്രമാനു​ഗതമായി വർധിച്ചു വരികയാണ്. ക്ടോബർ 1 മുതൽ 7 വരെ വാർഷിക അടിസ്ഥാനത്തിൽ ഇവിടെ "വെജിറ്റേറിയൻ വീക്ക്" നടത്തപ്പെടുന്നു.

ഇറ്റലി (10 %)

യൂറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ സസ്യാഹാരം തെരഞ്ഞെടുക്കുന്നവർ ഉള്ളത്. മൊത്തം ജനസംഖ്യയുടെ 10 ശതമാനം സസ്യാഹാരികളാണ്.

ഓസ്ട്രിയ (9%)

ഓസ്ട്രിയയിൽ മൊത്തം ജനസംഖ്യയുടെ ഒൻപതു ശതമാനം സസ്യാഹാരികളാണ്. രാജ്യത്ത് സസ്യാഹാരം ഒരു ജീവിതശൈലി തെരഞ്ഞെടുപ്പെന്ന നിലയിൽ ജനപ്രീതി വർധിച്ചു വരികയാണ്.

ജർമനി (9%)

ജർമിനിയിൽ മൊത്ത ജനസംഖ്യയുടെ ഒൻപതു ശതമാനം സസ്യാഹാരികളാണ്. പരിസ്ഥിതി സംരക്ഷണം, മൃഗങ്ങളുടെ അവകാശങ്ങൾ, ആരോഗ്യ ​ഗുണങ്ങൾ എന്നിവ പ്രചോദനമായെടുത്താണ് കൂടുതൽ ആളുകളും സസ്യാഹാരം തെരഞ്ഞെടുക്കുന്നത്.

യുകെ (9%)

യുകെയിൽ സമീപ വർഷങ്ങളായി സസ്യാഹാരം തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. മൊത്തം ജനസംഖ്യയുടെ ഒൻപതു ശതമാനമാണ് ഇവിടെ സസ്യാഹാരം കഴിക്കുന്നത്.

അയർലാണ്ട് (6%)

മാംസാഹാരികൾ വളരെ അധികമുള്ള രാജ്യത്ത് സമീപ വർഷങ്ങളിൽ സസ്യാഹാരികളുടെ എണ്ണത്തിൽ വർധനവുണ്ട്. മൊത്തം ജനസംഖ്യയുടെ ആറ് ശതമാനം ഇവിടെ സസ്യാഹാരികളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ