2023ൽ ഹോളിവുഡിൽ ഏറ്റവും പണം വാരിയ അഞ്ച് താരങ്ങൾ

സമകാലിക മലയാളം ഡെസ്ക്

2023ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ ഹോളിവുഡ് താരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ ആഡം സാൻഡ്‌ലർ ആണ് ഒന്നാമത്. 73 മില്യണ്‍ ഡോളറാണ് താരം നേടിയത്.

ആഡം സാൻഡ്‌ലർ | ഫെയ്സ്ബുക്ക്

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പണം വാരിയ ബാര്‍ബിയില്‍ നായികയായി എത്തിയ മാര്‍ഗോ റോബിയാണ് രണ്ടാം സ്ഥാനത്ത്. 59 മില്യണ്‍ ഡോളറാണ് നടി പ്രതിഫലമായി വാങ്ങിയത്.

മാര്‍ഗോ റോബി | ബാര്‍ബി സിനിമയില്‍

ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസാണ് മൂന്നാം സ്ഥാനത്ത്. 45 മില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം താരം സ്വന്തമാക്കിയത്

ടോം ക്രൂസ് | ഫെയ്സ്ബുക്ക്

ബാര്‍ബിയില്‍ കെന്‍ ആയി എത്തിയ റയാന്‍ ഗോസ്ലിങ് ആണ് നാലാം സ്ഥാനത്ത് 43 മില്യണ്‍ ഡോളറായിരുന്നു താരത്തിന്റെ പ്രതിഫലം.

റയാന്‍ ഗോസ്ലിങ് | ബാര്‍ബി സിനിമയില്‍

മാറ്റ് ഡേമണ്‍ ആണ് അഞ്ചാം സ്ഥാനത്ത്. 43 മില്യണ്‍ ഡോളറാണ് താരം നേടിയത്. ഒപ്പന്‍ഹെയ്മറില്‍ താരം അഭിനയിച്ചു.

മാറ്റ് ഡേമണ്‍ | ഇന്‍സ്റ്റഗ്രാം