ഓസ്കറില്‍ 'നോളന്‍' തിളക്കം, ഓപ്പണ്‍ഹൈമറിന് 7 പുരസ്കാരം

സമകാലിക മലയാളം ഡെസ്ക്

ഓസ്കര്‍ 2024ലെ താരം ക്രിസ്റ്റഫര്‍ നോളന്‍റെ ഓപ്പന്‍ഹൈമറായിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉള്‍പ്പടെ ഏഴ് പുരസ്കാരമാണ് ചിത്രം നേടിയത്.

മികച്ച സംവിധായകനായി ക്രിസ്റ്റഫര്‍ നോളനെ തെരഞ്ഞെടുത്തു. നോളന്‍റെ ആദ്യത്തെ ഓസ്കര്‍ ആണ്.

ക്രിസ്റ്റഫര്‍ നോളന്‍ | പിടിഐ

ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയ കിലിയന്‍ മര്‍ഫിയാണ് മികച്ച നടന്‍. ആദ്യ ഓസ്കര്‍ പുരസ്കാരം നേടുന്ന ഐറിഷ് നടനായി.

കിലിയന്‍ മര്‍ഫി | പിടിഐ

മികച്ച സഹനടനുള്ള പുരസ്കാരം റോബര്‍ട്ട് ബ്രൈണി ജൂനിയറിനാണ്. മുന്‍പ് രണ്ട് തവണ നോമിനേഷന്‍ നേടിയിട്ടുണ്ടെങ്കിലും താരത്തിന്‍റെ ആദ്യ ഓസ്കറാണ്.

റോബര്‍ട്ട് ബ്രൈണി ജൂനിയര്‍ | എഎഫ്പി

മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം ഹൊയ്തെ വാൻ ഹൊയ്തെമ സ്വന്തമാക്കി

ഹൊയ്തെ വാൻ ഹൊയ്തെമ | പിടിഐ

മികച്ച ഫിലിം എഡിറ്റിങ്ങിനുള്ള പുരസ്‌കാരം ജെന്നിഫര്‍ ലേം സ്വന്തമാക്കി. ബെസ്റ്റ് ഒറിജിനല്‍ സോകോറിന് ലഡ്വിഗ് ഗൊറര്‍സ്സണ്‍ നേടി.