ആമിര്‍ ഖാന്‍റെ അഞ്ച് ബ്ലോക്ബസ്റ്റര്‍ ഹിറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

ആമിര്‍ ഖാന്റെ കരിയറിലെ ഏറ്റവും പണം വാരിയ ചിത്രമാണ് ദംഗല്‍. 90 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ആഗോള തലത്തില്‍ നിന്ന് 2075 കോടി വാരി.

ബോക്‌സ് ഓഫിസിനെ ഞെട്ടിച്ച മറ്റൊരു ചിത്രം. 110 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ പികെ 772 കോടിയാണ് നേടിയത്.

ധൂം ഫ്രാഞ്ചൈസിലെ മൂന്നാമത്തെ ചിത്രം വന്‍ വിജയമായിരുന്നു. 558 കോടിയായിരുന്നു ചിത്രത്തിന്റെ ബോക്‌സ് ഓഫിസ് കളക്ഷന്‍. 170 കോടിയായിരുന്നു ബജറ്റ്.

ആമിര്‍ ഖാന്റെ ഓള്‍ ടൈം ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ് ത്രി ഇഡിയറ്റ്സ്. 55 കോടി മുടക്കി ഒരുക്കി ചിത്രം 412 കോടി വാരി.

സൂര്യയെ നായകനാക്കി ഗജിനി എന്ന പേരില്‍ റിലീസ് ചെയ്ത തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ റീമേക്ക്. 50 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 193 കോടി നേടി.