വൃക്കരോഗികള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടവ

സമകാലിക മലയാളം ഡെസ്ക്

അവക്കാഡോ

ഇവയിൽ കൂടിയ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ വൃക്കരോഗികൾ ഇത് കഴിക്കുന്നത് ഒഴിവാക്കണം. ശരാശരി വലുപ്പമുള്ള ഒരു അവക്കാഡോയിൽ 690 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്.

വാഴപ്പഴം

ഒരു പഴത്തിൽ ശരാശരി 422 മി.​ഗ്രാം പൊട്ടാസ്യം ഉണ്ട്. ഇത് വൃക്കരോ​ഗികളിൽ അപകടമുണ്ടാക്കും.

ഓറഞ്ച്

വൈറ്റമിൻ സി ധാരാളമുള്ള ഓറഞ്ചിൽ പൊട്ടാസ്യവും ധാരളം അടങ്ങിയിട്ടുണ്ട്. ഒരു വലിയ ഓറഞ്ചിൽ 333 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്.

ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്

ഇവ രണ്ടും പൊട്ടാസ്യം ധാരാളം അടങ്ങിയ പച്ചക്കറികളാണ്. ഇടത്തരം വലുപ്പമുള്ള ഒരു ഉരുളക്കിഴങ്ങിൽ 610 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്. അതുപോലെ ഒരു മധുരക്കിഴങ്ങിലാകട്ടെ 542 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്.

തക്കാളി

തക്കാളിയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ ഇവ കഴിക്കുന്നത് വൃക്കരോ​ഗികൾ ഒഴിവാക്കണം. ഒരു കപ്പ് ടൊമാറ്റോസോസിൽ 728 മി.ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്