നല്ല ഉറക്കത്തിന് ഇവ ഡയറ്റിൽ ഉൾ‌പ്പെടുത്താം

സമകാലിക മലയാളം ഡെസ്ക്

ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ഒന്നാണ് വാഴപ്പഴം. മഗ്നീഷ്യം, പൊട്ടാസ്യം, ട്രിപ്‌റ്റോ ഫാന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വാഴപ്പഴം കഴിക്കുന്നത് മെലാടോണിന്റെ ഉല്‍പാദത്തിന് സഹായിക്കും.

ധാരാളം ആന്റിഓക്‌സിഡന്റുകള്‍, സെറോടോണിന്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവയും ധാരാളമുള്ളതിനാല്‍ ഉറക്കം മെച്ചപ്പെടുത്താന്‍ കിവി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്

മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാം കഴിക്കുന്നത് മസിലുകളെ റിലാക്‌സ് ചെയ്യിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും.

ഡയറ്റില്‍ പതിവായി യോഗര്‍ട്ട് ഉള്‍പ്പെടുത്തുന്നത് ഉദരത്തിലെ ആരോഗ്യകരമായ സൂക്ഷ്മാണുക്കള്‍ക്കും ദഹനത്തിനും നല്ലതാണ്. ഉറക്കം തടസ്സപ്പെടുത്തുന്ന അസ്വസ്ഥതകളെ തടയാന്‍ യോഗാര്‍ട്ട് സഹായിക്കും.

പുളിപ്പിച്ച ഭക്ഷണങ്ങൾ ഉദരത്തിലെ ബാക്ടീരിയകൾക്ക് നല്ലതാണ്. ഇത് ദഹനത്തിനും ഉദരാരോഗ്യത്തിനും നല്ലതാണ്. ഒപ്പം സുഖകരമായ ഉറക്കം ലഭിക്കാനും സഹായിക്കും