റംസാൻ സുഹുർ ഒരുക്കുമ്പോൾ ഇവ ഉൾപ്പെടുത്താൻ മറക്കരുത്

സമകാലിക മലയാളം ഡെസ്ക്

മുട്ട

ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് മുട്ട. ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ മുട്ടയുടെ പോഷകഗുണങ്ങള്‍ സഹായിക്കും.

യോഗര്‍ട്ട്

പ്രോട്ടീന്‍ പ്രോബയോട്ടിക്‌സ്, കാത്സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദിവസം മുഴുവന്‍ വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കും. ദഹനത്തിനും എല്ലുകളുടെ ആരോഗ്യത്തിനും യോഗര്‍ട്ട് വളരെ നല്ലതാണ്

ഹോള്‍ ഗ്രെയിന്‍ ബ്രെഡ്

സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ കൊണ്ട് സമ്പന്നമാണ് ബ്രെഡ്. നോമ്പുകാലത്ത് ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരാന്‍ ഇത് സഹായിക്കും.

അവക്കാഡോ

ധാരാളം ഫൈബര്‍, വിറ്റാമിന്‍, നല്ല കൊഴുപ്പ് എന്നിവയാല്‍ സമ്പന്നമാണ് അവാക്കാഡോ. ഇത് ദിവസം മുഴുന്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും

നട്‌സ്

പ്രോട്ടീന്‍, നല്ല കൊഴുപ്പ്, മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയതിനാല്‍ നട്സ് കഴിക്കുന്നത് ഊര്‍ജ്ജം നിലനിര്‍ത്താന്‍ വളരെ നല്ലതാണ്. സുഹുര്‍ ഭക്ഷണത്തിനൊപ്പം ഒരു പിടി നട്‌സ് കൂടി ഉള്‍പ്പെടുത്തുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെയിരിക്കാന്‍ സഹായിക്കു.